ആലപ്പുഴ: മണ്ണ് പരിശോധന വഴി അവിടെ താമസിക്കുവരുടെ ആരോഗ്യനില അറിയാമെന്ന് കാര്‍ഷിക സര്‍വ്വകലാശാലാ മുന്‍ അസോസിയേറ്റ് ഡയറക്ടര്‍ ഡോ.കെ.ജി. പത്മകുമാര്‍ പറഞ്ഞു.
നല്ല മണ്ണ് നല്ല വിളകള്‍ ഉണ്ടാക്കും. അതില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നവര്‍ ആരോഗ്യവാന്‍മാരുമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ കാര്‍ഷിക-വ്യാവസായിക പ്രദര്‍ശനത്തിന്റെ ഭാഗമായുള്ള ജില്ലയുടെ ഹരിത വികസനം സംബന്ധിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സമുന്ദ്ര നിരപ്പില്‍ നിന്ന് താഴെ കൃഷി ചെയ്യുന്ന പ്രദേശമാണ് കുട്ടനാട്. ജൈവ വൈവിധ്യങ്ങളുടെ കലവറ തന്നെയാണ് ഈ പ്രദേശം. ചില കാര്യങ്ങളില്‍ നമ്മള്‍ ശ്രദ്ധിക്കാതെ പോവുകയാണ്. പുറക്കാട് പ്രദേശത്ത് സമുദ്രതീരത്ത് പാറയ്‌ക്ക് പകരം കണ്ടല്‍ക്കാട് നട്ടാല്‍ കടലാക്രമണത്തെ ഒരു പരിധിവരെ തടയാന്‍ കഴിയും. കക്കൂസ് ടാങ്കിന്റെ ഏറ്റവും അവസാനംപുറത്തേക്കൊഴുക്കു ജലത്തില്‍ നൈട്രജന്റെ അംശം കൂടുതലാണ്. ചില ചെടികള്‍ ഇതിന് സമീപം യോജിച്ചതല്ല. എാല്‍ പപ്പായ പോലുള്ള ചെടികള്‍ നട്ടാല്‍ പ്രശ്‌നം പരിഹരിക്കാം. 30 ശതമാനം കരയും ബാക്കി 70 ശതമാനം വെള്ളക്കെട്ടുമാണ് കുട്ടനാടിന്റെ സവിശേഷത. കരിമീന്‍ പോലുള്ള മത്സ്യങ്ങളുടെ കൃഷിക്ക് ഇത് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതായും പത്മകുമാര്‍ പറഞ്ഞു. കാര്‍ഷിക സര്‍വ്വകലാശാലാ രജിസ്ട്രാര്‍ പി.വി.ബാലചന്ദ്രന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഡോ.ആര്‍.ആര്‍.നായര്‍ മോഡറേറ്ററായി. എല്ലാ ദിവസവും വിവിധ വിഷയങ്ങളില്‍ സെമിനാര്‍ സംഘടിപ്പിച്ചിച്ചുണ്ട്.
















