ആലപ്പുഴ: ആലപ്പുഴ ഡിവിഷന്‍ അദാലത്ത് 28ന് ഉച്ചയ്‌ക്ക് മൂന്നിന് ആലപ്പുഴ തപാല്‍ സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കും. അരൂര്‍ മുതല്‍ തോട്ടപ്പള്ളി വരെയുള്ള ഓഫീസുകളിലെ തപാല്‍ വിതരണം, രജിസ്‌ട്രേഷന്‍, പാര്‍സല്‍, മണി ഓര്‍ഡര്‍, സേവിങ്‌സ് ബാങ്ക് മുതലായ തപാല്‍ സേവനത്തെ സംബന്ധിക്കുന്ന പരാതികളാണ് അദാലത്തില്‍ പരിഗണിക്കുന്നത്. പരാതികള്‍ 22ന് അഞ്ച് മണിക്ക് മുമ്പായി മാനേജര്‍, കസ്റ്റമര്‍ കെയര്‍ സെന്റര്‍, സൂപ്രണ്ടന്റ് ഓഫ് പോസ്റ്റ് ഓഫീസ്, ആലപ്പുഴ ഡിവിഷന്‍, ആലപ്പുഴ688012 എന്ന വിലാസത്തില്‍ ലഭിക്കണം. നേരിട്ടോ തപാലിലോ പരാതികള്‍ അയയ്‌ക്കാം. തപാലില്‍ അയയ്‌ക്കുന്നവര്‍ കവറിന്റെ പുറത്ത് തപാല്‍ അദാലത്ത് എന്ന് രേഖപ്പെടുത്തണം.
















