ചേര്‍ത്തല: മുപ്പത്തിമൂാമത് അഖിലഭാരത ഭാഗവത സത്രഭൂമിയായ മരുത്തോര്‍വട്ടം ധന്വന്തരി ക്ഷേത്ര സന്നിധിയിലേക്ക് ഭക്തജന പ്രവാഹം. നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജനലക്ഷങ്ങളാണ് സത്രവേദിയിലേക്ക് ഒഴുകിയെത്തുന്നത്. അയ്യായിരത്തോളം പേര്‍ക്ക് ഇരിക്കാവുന്ന കൂറ്റന്‍ പന്തലിനു പുറമെ അന്നദാനത്തിനും, യാത്രക്കുമായി വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ചേര്‍ത്തല കെഎസ്ആര്‍ടിസി റെയില്‍വേ സ്റ്റേഷനുകളില്‍ ആരംഭിച്ച സത്രസമിതിയുടെ കൗണ്ടറില്‍ നിന്ന് സത്രത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഭക്തജനങ്ങള്‍ക്ക് ലഭിക്കും. ചേര്‍ത്തല കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും, റയില്‍വേസ്‌റ്റേഷനില്‍ നിന്നും ക്ഷേത്രത്തിലേക്ക് വാഹന സൗകര്യങ്ങള്‍ ഏര്‍്പ്പാട് ചെയ്തിട്ടുണ്ട്.
















