ആലപ്പുഴ: നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടേയും സെന്ററിന്റെയും സഹകരണത്തോടെ ‘നിയുക്തി 2016’ എന്ന പേരില്‍ തിരുവനന്തപുരത്ത് മെഗാ തൊഴില്‍ മേള സംഘടിപ്പിക്കും. ഫെബ്രുവരിയില്‍ നടക്കുന്ന മേളയില്‍ ഐറ്റി, സാങ്കേതിക വിപണന മേഖലകളിലേയും ഓട്ടോമൊബൈല്‍സ്, ഹോട്ടല്‍ മാനേജ്‌മെന്റ് മേഖലകളിലെയും പ്രമുഖ കമ്പനികള്‍ പങ്കെടുക്കും. തൊഴില്‍ദായകര്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. വിശദവിവരത്തിന് ംംം.ഷീയളലേെസലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
















