ഹരിപ്പാട്: യോഗക്ഷേമസഭ വനിതാ വിഭാഗം നടത്തുന്ന ആര്‍ജ്ജവം-2015 ത്രിദിന ക്യാമ്പ് ഇന്ന് മുതല്‍ മണ്ണാറശാല യുപി സ്‌കൂളില്‍ നടക്കും. രാവിലെ 8.30ന് മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രം കാര്‍ണ്ണവര്‍ എം.വി. സുബ്രഹ്മണ്യന്‍ നമ്പൂതിരി പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന സമ്മേളനം യോഗക്ഷേമസഭ സംസ്ഥാന വൈസ് പ്രസിഡന്റ് തങ്ങൂര്‍ സരസ്വതി അന്തര്‍ജ്ജനം ഉദ്ഘാടനം ചെയ്യും. വനിതാ സഭ ജില്ലാ പ്രസിഡന്റ് കെ.ജയശ്രീ അദ്ധ്യക്ഷത വഹിക്കും.
സംസ്ഥാന ജനറല്‍ സെക്രട്ടറി മധു അരീക്കര മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് കെ. ധനഞ്ജയന്‍നമ്പൂതിരി, എകെബിഎഫ് ജനറല്‍ സെക്രട്ടറി എസ്. സുബ്രഹ്മണ്യന്‍ മൂസത്, പി.എന്‍. കൃഷ്ണന്‍പോറ്റി തുടങ്ങിയവര്‍ പ്രസംഗിക്കും. 9.45ന് ജിവിത വിജയം എന്ന വിഷയത്തെ ആസ്പദമാക്കി പി. നാരായണന്‍നമ്പൂരിതി ക്ലാസെടുക്കും. തുടര്‍ന്ന് എന്‍.വിഷ്ണു നമ്പൂതിരി പൂജാ പഠന ക്ലാസ് നടത്തും.
1.30ന് സമുദായം നേരിടുന്ന പ്രശ്‌നങ്ങളെപ്പറ്റി രാഹുല്‍ ഈശ്വര്‍ സംസാരിക്കും. 3.30ന് വനിതാ കമ്മീഷന്‍ അംഗം ഡോ.ജെ. പ്രമീളാദേവി സ്ത്രീകളുടെ മുന്നേറ്റം തലമുറകളിലൂടെ എന്ന വിഷയത്തെപ്പറ്റി ക്ലാസെടുക്കും. 5.30ന് അവലോകനം, 6.30ന് സന്ധ്യാവന്ദനം, നാമജപം, ചെട്ടികുളങ്ങര മുന്‍ മേല്‍ശാന്തി എന്‍. വിഷ്ണുനമ്പൂതിരി ക്ലാസെടുക്കും. രാത്രി 7.30ന് കലാസംഗമം.
















