Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭഗവല്‍കഥയില്‍ മനസ്സര്‍പ്പിക്കുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2015, 08:33 pm IST
in Samskriti

അകാമസ്സര്‍വ്വ കാമോ വാ മോക്ഷകാമ ഉദാരധീഃ

തീവ്രേണ ഭക്തിയോഗേന യജേത പുരുഷം പരം (2310)

ജീവഞ്ച്ഛവോ ഭഗവതാം ഘ്രിരേണും

ന ജാതു മര്‍ത്യോ ഭിലഭേത യസ്തു

ശ്രീവിഷ്ണുപദ്യാ മനുജസ്തുളസ്യാ

ശ്ശ്വസഞ്ച്ഛവോ യസ്തു ന വേദ ഗന്ധം (2323)

ശുകമുനി തുടര്‍ന്നു:

രാജന്‍, മനുഷ്യന്‍ തന്റെ അന്ത്യകാലമടുക്കുമ്പോള്‍ ചെയ്യേണ്ടതെന്താണെന്നു പറഞ്ഞുതന്നല്ലോ. പക്ഷെ പരമമോക്ഷമല്ലാതെ മറ്റാഗ്രഹങ്ങള്‍ സാധിക്കുന്നുതിനായും ആളുകള്‍ ഭഗവാന്റെ പ്രഭാവങ്ങളെ പൂജിക്കാറുണ്ട്. ഉദാഹരണത്തിന് ജ്ഞാനസമ്പാദനത്തിനായി ബൃഹസ്പതിയെ. സമ്പത്തിനായി വസുവിനെ. ഭക്ഷണത്തിനായി അദിതിയെ. സ്വര്‍ഗ്ഗത്തിനായി ആദിത്യനെ. ആയുസ്സിനായി അശ്വിനീ ദേവകളെ. വ്യക്തിപരമായ ഐശ്വര്യത്തിനായി ഗന്ധര്‍വ്വനെ. സല്‍ഭാര്യയെക്കിട്ടാന്‍ ഉര്‍വ്വശിയെ. സല്‍ജീവിതത്തിനും പ്രശസ്തിക്കും വേണ്ടി വിഷ്ണുവിനെ. ശരീരശക്തിക്കായി ഹനുമാനെ.

എല്ലാ ആഗ്രഹങ്ങളും അവസാനിപ്പിക്കാനായി ശ്രീകൃഷ്ണനെ. ചിലര്‍ ഇന്ദ്രിയങ്ങളെ ഊര്‍ജ്ജസ്വലമാക്കാന്‍ ഇന്ദ്രനെ പൂജിക്കുന്നു. ഐശ്വര്യത്തിന് മായയെ പൂജിക്കുന്നു. അവസാനിക്കാത്ത ഊര്‍ജ്ജത്തിനുവേണ്ടി അഗ്‌നിദേവനേയും ശക്തിക്കായി രുദ്രനേയും സ്ഥാനമാനലബ്ധിക്കായി രണ്ടു വിശ്വമാതാക്കളേയും നേതൃത്വലബ്ധിക്കായി ബ്രഹ്മാവിനേയും ആപത്തില്‍ നിന്നുളള സംരക്ഷണത്തിനായി യക്ഷനേയും സന്താനസൗഭാഗ്യത്തിനായി പ്രജാപതിയേയും ആളുകള്‍ പൂജിക്കുന്നു. പക്ഷെ ഒരു സല്‍പുരുഷന്‍ ഏതെങ്കിലും ആഗ്രഹപൂരണത്തിനായാലും അല്ലെങ്കിലും, മോക്ഷത്തിനാണെങ്കിലും അല്ലെങ്കിലും, ആ പരമപുരുഷനായ ഭഗവാനില്‍ അത്യധികം ഭക്തിയുളളവനായിരിക്കും. ഭഗവാന്റെ സല്‍ക്കഥകള്‍ കേട്ടുംപറഞ്ഞും ഇങ്ങിനെ ഭക്തിയുണര്‍ന്ന് മനസില്‍നിന്ന് ഇന്ദ്രിയസുഖങ്ങളോടുളള ആസക്തി കുറഞ്ഞുവരുന്നു. ഭഗവല്‍കഥകളില്‍ രസമറിഞ്ഞ് ഒരുവനില്‍ മറ്റൊന്നിലും താല്‍പര്യം തന്നെയില്ലാതാവുന്നു.

ശൗനകന്‍ സൂതനോട് പറഞ്ഞു:

ഇങ്ങിനെ മനസുണര്‍ത്തുന്ന കാര്യങ്ങള്‍ കേട്ടിട്ട് പരീക്ഷിത്തെന്തു ചെയ്തു? പരീക്ഷിത്ത് ഭഗവല്‍ഭക്തനും പ്രേമിയുമാണ്. ശുകനാകട്ടെ പരമപദം സാക്ഷാത്കരിച്ച മുനിവര്യനും. അദ്ദേഹം ഭഗവാന്‍ കൃഷ്ണനില്‍ അത്യന്തം ഭക്തിയുളളയാളാണ്. അവരുടെ സംഭാഷണം സ്വാഭാവികമായും ഭക്തിസാന്ദ്രമായിരുന്നു എന്നുപറയേണ്ടതില്ല. ഏതൊരുജീവിതമാണ് ഭഗവാനില്‍ സ്വയം അര്‍പ്പിക്കാതെ ധന്യമാവുന്നത്? മരങ്ങള്‍ ജീവിക്കുന്നു. കൊല്ലന്റെ ആലയിലെ ഉല ശ്വസിക്കുന്നു. മൃഗങ്ങള്‍ സന്താനോല്‍പാദനം നടത്തുന്നു.

ഭഗവാന്‍ കൃഷ്ണന്റെ അവതാരകഥകള്‍ കേള്‍ക്കാത്ത മനുഷ്യന്‍ ഒരു നായയേക്കാള്‍ ഭേദപ്പെട്ടവനല്ല. അവന്റെ ചെവികള്‍ വെറും തുളകള്‍ മാത്രം. ഭഗവല്‍നാമമുരുവിടാത്തവന്റെ നാവ് തവളയുടെ നാവുപോലെയത്രെ. ഭഗവത് സ്മരണയില്‍ കുനിക്കാത്ത തല ഒരു ഭാരംതന്നെയാണ്. ഭഗവാനെത്തൊഴാത്ത കൈകള്‍ മരിച്ചവന്റെ കൈകള്‍ക്ക് സമം. ഭഗവാന്‍ വിഷ്ണുവിന്റെ രൂപം ദര്‍ശിക്കാത്ത കണ്ണുകള്‍ മയില്‍പ്പീലിക്കണ്ണുകള്‍ പോലെ നിര്‍ജ്ജീവം. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാത്ത കാലുകള്‍ മരങ്ങളുടെ വേരുകള്‍പോലെയാണ്. ഭക്തജനങ്ങളുടെ പാദരേണുക്കളില്‍ മുങ്ങാത്ത മനുഷ്യന്‍ ജീവച്ഛവമാണ്. ഭഗവല്‍പ്പാദത്തില്‍ അര്‍ച്ചനചെയ്ത തുളസീദളങ്ങള്‍ ഭക്തിയോടെ ചുണ്ടില്‍ത്തൊട്ടു സ്വീകരിക്കാത്തവനും അങ്ങനെയത്രെ.

ഭഗവല്‍നാമസ്മരണയില്‍ അലിയാത്ത ഹൃദയം കല്ലുപോലെ കഠിനമാണ്. ഹൃദയം ഭഗവല്‍നാമസ്മരണയില്‍ അലിയുമ്പോള്‍ കണ്ണുകള്‍ ആനന്ദബാഷ്പം പൊഴിക്കുന്നു. രോമാഞ്ചവും ദിവ്യപ്രേമവും ഉണര്‍ന്നു വരുന്നു. ഭഗവല്‍പ്രേമരഹിതമായ ജീവിതംതന്നെ തിന്മയത്രെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീസുരക്ഷ പറഞ്ഞ് മോദിയെ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി അശ്വന്ത് കോക്ക് വക; ആ രണ്ട് വാക്കില്‍ നിലംപൊത്തി രാഹുല്‍

Kerala

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

Kerala

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.