ആലപ്പുഴ: ജില്ലയില്‍ കൊതുകുകളുടെ സാന്ദ്രത വര്‍ധിച്ചു. പകര്‍ച്ചവ്യാധി ഭീഷണിയേറി. ഡെങ്കിപ്പനി,മലേറിയ, ചിക്കുന്‍ ഗുനിയ പോലെയുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കുമെന്നാണ് ആശങ്ക. എന്നാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പോലും അധികൃതര്‍ തയാറായിട്ടില്ല.
മുമ്പ് രാത്രിയിലെത്തിരുന്ന കൊതുക് മഴയെത്തിയതോടെ പകലുമായിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ബുദ്ധിട്ട് അനുഭവിക്കുന്നത് കാര്‍ഷിക മേഖലയായ കുട്ടനാട്ടിലാണ്. കൊയ്‌ത്ത് കഴിഞ്ഞ് പാടങ്ങളില്‍ വെള്ളം കെട്ടികിടക്കുന്നതിനാല്‍ ഇവിടെ ജനജീവിതം ദുസഹമായി.പട്ടണങ്ങളിലെ ഓഫീസുകളില്‍ പകല്‍ പോലും കൊതുക്ശല്യം രൂക്ഷമാണ്.
മഴയെത്തിയതോടെ ഓടകളിലും മറ്റും മലിനജലം കെട്ടികിക്കുന്നതിനാലാണ് മുമ്പെങ്ങും ഉണ്ടാകാത്ത രീതിയില്‍ കൊതുകുകള്‍ പെരുകാന്‍ കാരണം. ലക്ഷങ്ങള്‍ മുടക്കി ഓടകള്‍ വൃത്തിയാക്കിയെങ്കിലും മിക്കയിടത്തും വെള്ളം ഒഴുകിപ്പോകാതെ കെട്ടികിടക്കുകയാണ്. ഓടകളില്‍നിന്നും കോരിയെടുത്ത് റോഡിലിട്ടിരുന്ന മാലിന്യം യഥാസമയം നീക്കം ചെയ്യാതിരുന്നതിനാല്‍ വീണ്ടും മഴയില്‍ ഒലിച്ച് ഓടയിലേക്കു തന്നെയെത്തി എന്നാല്‍ മലിന ജലം കെട്ടിക്കിടക്കുന്നിടത്ത് പോലും പ്രതിരോധ പ്രവര്‍ത്തനങ്ങളില്ല.
















