വര്‍ക്കല : പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള വര്‍ക്കല കോടതി ക്വാര്‍ട്ടേഴ്സുകള്‍ കാട് കയറി നശിക്കുന്നു. ഒരേക്കറോളം വരുന്ന കോടതി വളപ്പിന്റെ ശുചീകരണവും മറ്റും പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലാണെങ്കിലും വര്‍ഷങ്ങളായി ഇവിടെ യാതൊരു ശുചീകരണ പ്രവര്‍ത്തനവും നടക്കുന്നില്ല. കോടതി ജീവനക്കാര്‍ക്ക് താമസിക്കാനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ചതാണ് ക്വാര്‍ട്ടേഴ്സുകള്‍. ക്വാര്‍ട്ടേഴ്സിന്റെ പരിസരം കാട്മൂടി കിടക്കുന്നതിനാല്‍ കെട്ടിടങ്ങളില്‍ താമസിക്കുവാന്‍ ജീവനക്കാര്‍ തയ്യാറാകുന്നില്ല. ആള് പാര്‍പ്പില്ലാത്ത പത്തോളം കെട്ടിടങ്ങളാണ് കാലഹരണപ്പെട്ട നിലയില്‍ കിടക്കുന്നത്. ഏത് നിമിഷവും നിലംപൊത്താവുന്ന നിലയിലുള്ള ജീര്‍ണ്ണിച്ച് പഴകിയ കെട്ടിടത്തിലാണ് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഇതിന് സമീപമാണ് പോലീസ് ഉദ്യോഗസ്ഥരുടെ ഫ്ളാറ്റുകളും സ്ഥിതി ചെയ്യുന്നത്. പരിസരം കാട് പിടിച്ച് കിടക്കുന്നതിനാല്‍ ഇഴജന്തുക്കളുടെ ശല്യവും ഏറെയാണ്. ജീര്‍ണ്ണാവസ്ഥയിലുള്ള ക്വാര്‍ട്ടേഴ്സുകള്‍ നവീകരിക്കുകയോ പുനഃനിര്മ്മിക്കുകയോ ചെയ്യണമെന്ന് ആവശ്യവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: