വര്‍ക്കല: സ്കൂളിന്റെ ചുറ്റുമതില്‍ നിര്‍മ്മാണം ചോദ്യം ചെയ്ത് സ്വകാര്യ വ്യക്തികള്‍ നല്കിയ ഹര്‍ജി കോടതി ചെലവ് സഹിതം തള്ളി. വക്കം മരുതന്‍വിളാകം ഗവ. എല്‍പിജിഎസിലെ ചുറ്റുമതില്‍ നിര്‍മ്മിക്കുവാന്‍ പിടിഎ പഞ്ചായത്തിനോട് അപേക്ഷിച്ചിരുന്നു. ഇതേ തുടര്‍ന്ന് വക്കം ഗ്രാമപഞ്ചായത്ത് ഫണ്ട് അനുവദിക്കുകയും നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു.
ചുറ്റുമതില്‍ നിര്‍മ്മാണം തടയണമെന്നാവശ്യപ്പെട്ട് സമീപത്തെ സ്വകാര്യ വ്യക്തികളാണ് വര്‍ക്കല കോടതിയില്‍ ഹര്‍ജി നല്‍കിയത്. ജില്ലാകളക്ടര്‍, വിദ്യാഭ്യാസ വകുപ്പ്, ഡെപ്യൂട്ടി ഡയറക്ടര്‍, സ്കൂള്‍ ഹെഡ്മിസ്ട്രസ്, വക്കം പഞ്ചായത്ത് പ്രസിഡന്റ് എന്നിവരെ പ്രതിയാക്കിയാണ് ഹര്‍ജി നല്‍കിയത്.കുട്ടികളുടെ സുരക്ഷക്കായി ചുറ്റുമതില്‍ നിര്‍മ്മിച്ച് സ്കൂളിനെ സംരക്ഷിക്കുവാന്‍ സര്‍ക്കാരിന് അവകാശം ഉണ്ടെന്ന് നിരീക്ഷിച്ച വര്‍ക്കല മുനിസിഫ് എം. താഹയാണ് വിധി പ്രസ്താവിച്ചത്. സര്‍ക്കാരിന് വേണ്ടി ഗവ. പ്ലീഡര്‍ നിയാസ് എ. സലാം ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: