തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ നടക്കുന്ന ക്രമവിരുദ്ധ സ്ഥാനക്കയറ്റത്തിനെതിരെ പ്രതികരിച്ച ജീവനക്കാരനെതിരെ നടപടി. സെക്രട്ടേറിയറ്റിനു പുറത്തേക്ക് സ്ഥലം മാറ്റിക്കൊണ്ടാണ് സംഘടനാ പ്രവര്ത്തകന് കൂടിയായ ജീവനക്കാരനെ നിശബ്ദനാക്കാന്‍ ശ്രമിക്കുന്നത്. ധനവകുപ്പ് ഏറ്റെടുത്തയുടനെയാണിത്.ധനകാര്യവകുപ്പ് പെന്ഷന് വിഭാഗത്തിലെ ജീവനക്കാരനും സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് ഭാരവാഹിയുമായ എസ്.ഹരീഷിനെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. സെക്രട്ടേറിയറ്റിന് പുറത്ത് പ്രവര്‍ത്തിക്കുന്ന ചീഫ് ടെക്നിക്കല്‍ എക്സാമിനര്‍ ഓഫീസിലേക്കാണ് മാറ്റിയിരിക്കുന്നത്. ധനകാര്യവകുപ്പില്‍ നിലവിലുള്ള റോണിയോ ഓപ്പറേറ്റര്‍മാരെ സീനിയോറിറ്റി മറികടന്ന് അറ്റന്‍ഡര്‍, ക്ലറിക്കല്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് നിയമനം നടത്താനുള്ള നീക്കത്തിനെതിരെ ഹരീഷിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ രംഗത്തു വന്നിരുന്നു.
നിലവില്‍ പതിനഞ്ചു വര്‍ഷത്തിലധികം സര്‍വ്വീസ് ഉള്ളവര്‍ നിലനില്‍ക്കെയാണ് ഇവരെക്കാള്‍ ജൂനിയര്‍ ആയവരെ സീനിയോറിറ്റി മറികടന്ന് പ്രമോഷന് നല്‍കാനുള്ള നീക്കം നടന്നത്.നിലവില്‍ റോണിയോ ഓപ്പറേറ്റര്‍ തസ്തിക ഇല്ലായെന്ന കാരണത്താലാണ് അവരെ പ്രമോഷന് തസ്തികയിലേക്ക് മാറ്റുന്നത് എന്നാണ് പറഞ്ഞിരുന്നത്. ഇവരെ റോണിയോ ഓപ്പറേറ്റര്‍ കം ഓഫീസ് അറ്റന്‍ഡന്റ് എന്ന തസ്തികയിലാണ് നിയമിച്ചിരുന്നത്. അപ്പോള്‍ റോണിയോ ഓപ്പറേറ്റര്‍ തസ്തിക ഇല്ലായെങ്കില്‍ അവരെ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് നിയമിക്കാവുന്ന സാഹചര്യം നിലനില്‍ക്കെയാണ് ക്രമവിരുദ്ധമായ സ്ഥാനക്കയറ്റം നല്കുവാനുള്ള ശ്രമം. ഇതിനെതിരെ എംപ്ലോയീസ് സംഘ് ധനകാര്യ അഡീഷണല്‍ സെക്രട്ടറിക്ക് പരാതി നല്കി. ഇടതു വലതു സര്‍വ്വീസ് സംഘടനകളുടെ നേതാക്കളെ ഇവിടെ കുറച്ചുകാലങ്ങളായി സീനിയോറിറ്റി മറികടന്നു നിയമിക്കാറുണ്ടായിരുന്നു. സീനിയോറിറ്റി മറികടന്ന് പലരെയും ക്ലറിക്കല്‍ അസിസ്റ്റന്റുമാരാക്കി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുക എന്നതുമാത്രമാണ് ധനകാര്യവകുപ്പില്‍ ആകെയുള്ള മാനദണ്ഡം. താഴ്ന്ന വിഭാഗം ജീവനക്കാര്‍ക്ക് ആകെയുള്ള പ്രമോഷന് തസ്തികകളാണ് ക്ലറിക്കല്‍ അസിസ്റ്റന്റ്, അറ്റന്‍ഡര്‍ എന്നിവ. ഇതും കൂടെ ലഭിക്കാതിരിക്കാനുള്ള അവസ്ഥയാണ് ക്രമവിരുദ്ധമായ സ്ഥലം മാറ്റം മൂലം സംജാതമായിരിക്കുന്നത്. ഇതിനെതിരെ ജീവനക്കാരെ സംഘടിപ്പിച്ചതിന്റെ അസഹിഷ്ണുതയാണ് സംഘടനാ പ്രവര്‍ത്തകനുനേരെ നടപടിഎടുത്തതിന് പിന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: