ചേര്‍ത്തല: മുപ്പത്തി മൂന്നാമത് അഖില ഭാരത ശ്രീമദ്ഭാഗവത മഹാസത്രത്തിന് വെള്ളിയാഴ്ച ചേര്‍ത്തല മരുത്തോര്വട്ടം ധന്വന്തരീക്ഷേത്രത്തില്‍ തിരിതെളിയും. 27വരെ യാണ് സത്രം. സത്രത്തില്‍ പങ്കെടുക്കാനെത്തുന്ന ഭക്തജനങ്ങള്‍ക്കായുള്ള ക്രമീകരണങ്ങള്‍ ക്ഷേത്രത്തില്‍ പൂര്‍ത്തിയായി കഴിഞ്ഞു.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നുമാണ് സത്രമണ്ഡപത്തില്‍ സ്ഥാപിക്കുന്നതിനുള്ള ശ്രീകൃഷ്ണ വിഗ്രഹം എത്തിക്കുന്നത്.പാരായണം ചെയ്യുന്ന ഭാഗവതം മള്ളിയൂരില്‍നിന്നും. ധ്വജം മുന്‍ സത്രവേദിയായ ആലുവ തിരുവാലൂരില്‍നിന്നും എത്തിക്കും.
വൈകിട്ട് അഞ്ചിന് സത്ര മണ്ഡപത്തില്‍ ശ്രീകൃഷ്ണ വിഗ്രഹം കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരി പ്രതിഷ്ഠിക്കുന്നതോടെയാണ് സത്രത്തിനു തുടക്കമാകുന്നത്. ഗുരുവായൂര്‍ ക്ഷേത്രംതന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് സത്രമണ്ഡപത്തില്‍ ധ്വജാരോഹണം നടത്തും.
തുടര്‍ന്നു നടക്കുന്ന സത്രസമാരംഭ സഭയില്‍ കേരളാ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബൂണല്‍ ചെയര്മാന്‍ ജസ്റ്റിസ് ടി.ആര്.രാമചന്ദ്രന്നായര്‍ ഉദ്ഘാടനും നിര്‍വ്വഹിക്കും. സത്രനിര്‍വ്വഹണ സമിതി ചെയര്‍മാന്‍ ടി.കെ.എ.നായര്‍ അധ്യക്ഷനാകും. ജസ്റ്റിസ് എ.വി.രാമകൃഷ്ണപിള്ള ഭാഗവത സമര്പ്പണം നടത്തും, പി.എസ്.സി ചെയര്‍മാന്‍ ഡോ. കെ.എസ്.രാധാകൃഷ്ണന്‍ സത്രസന്ദേശവും, പ്രൊഫ.തുറവൂര്‍ വിശ്വംഭരന്‍ അനുഗ്രഹ പ്രഭാഷണവും നടത്തും. കെ.ജി.ശ്രീധരപണിക്കര്‍ റിപ്പോര്‍ട്ടവതരിപ്പിക്കും. ഇന്നലെ നടന്ന കലവറ നിറയ്‌ക്കല്‍ കോട്ടയം തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന 31-ാമത് ഭാഗവത സത്ര നിര്‍വ്വഹണ സമിതി രക്ഷാധികാരി ഡോ. രേണുക വിശ്വനാഥന്‍ നിര്‍വ്വഹിച്ചു.
















