സഹ്യാദ്രിയിലെ പുണ്യമായക്ഷേത്രമാണ് ശബരിമല. പന്തളത്തുരാജവംശത്തിന്റേതാണ് ആ പുണ്യപുരാതനക്ഷേത്രം. പന്തളത്ത് രാജാക്കന്മാരുടെ പരദേവതയായി ആരാധിയ്‌ക്കുന്ന ശാസ്താക്ഷേത്രം പരശുരാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ടതെന്നാണ് പറയപ്പെടുന്നത്.
മലയോരമേഖലകളില്‍ ശാസ്താക്ഷേത്രവും, സമുദ്രതീരങ്ങളിലാണ് ഭഗവതി പ്രതിഷ്ഠകളേറെയും. ഇതെല്ലാം പരശുരാമന്‍ പ്രതിഷ്ഠിക്കപ്പെട്ടതാണ്.
നാലു ശാസ്താക്ഷേത്രങ്ങളില്‍ ശബരിമല, കുളത്തൂര്‍ പുഴ, അച്ചന്‍ കോവില്‍, ആര്യങ്കാവ് എന്നിവയാണ് പ്രസിദ്ധം. ബ്രഹ്മചാരിയായി നിലകൊള്ളുന്നതാണ് ശബരിമലയിലെ സങ്കല്‍പ്പം. പന്തളത്തുകാര്‍ പാണ്ഡ്യവംശജരാണെന്ന് പറയപ്പെടുന്നു. അതിന്നാല്‍ തന്നെയാണ് ധാരാളം ഭക്തര്‍ തമിഴകത്തിനിന്ന് ഇവിടേയ്‌ക്ക് നോമ്പുനോറ്റ് എത്തുന്നത്. തന്നെയുമല്ല വീട്ടില്‍നിന്ന് പള്ളിക്കെട്ടേന്തി എത്രയോനാടുകള്‍ നടന്നു താണ്ടി ആ സച്ചിദാനന്ദമൂര്‍ത്തിയെ കാണുവാന്‍ വരുന്നു എന്നതും ഭക്തിയുടെ തീവ്രതതന്നെയാണ്. അതികഠിനമായ വ്രതത്തോടെ സ്വാമിയെകാണാനെത്തുന്നത് അനേകായിരം സ്വാമിമാരാണ്.
മലയാളത്തില്‍ സ്വാമിയെ വര്‍ണ്ണിച്ച് കീര്‍ത്തനങ്ങല്‍ എത്രയോ ഇറങ്ങിയിട്ടുണ്ട,് അതുപോലെതന്നെ തമിഴകത്തും അയ്യപ്പന്‍ പാട്ടുകള്‍ അതിധാരാളമായിട്ടുണ്ട്. പള്ളിക്കെട്ട് ശബരിമലയ്‌ക്ക് എന്നകീര്‍ത്തനം കെ. വീരമണി, പാടിയത് ഒരു അനുഭൂതിതന്നെയാണ്. ശീര്‍ഗാഴി ഗോവിന്ദരാജ്, യേശുദാസ്, ജയചന്ദ്രന്‍, കുന്നൈക്കുടി(വയലിനാല്‍), ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ അയ്യപ്പസ്തുതികളുമായി ഭക്തിയില്‍ ആറാടിച്ചിട്ടുണ്ട്. തമിഴകത്തെപാട്ടിന് ഒരു ഭക്തിയുടെ വശ്യതപറഞ്ഞാല്‍ തീരാത്തതാണ്.
ഇന്ന് അയ്യപ്പനെ വണങ്ങാന്‍ തമിഴ് നാട്ടുകാര്‍ ട്രെയിന്‍ മാര്‍ഗവും, സ്‌പെഷ്യല്‍ വാഹനങ്ങള്‍ വഴിയും സന്നിധാനത്തിലെത്തുന്നു. സാധാരണക്കാര്‍ മുതല്‍ അത്യുന്നതന്മാര്‍ വരെ ഭക്തന്മാരായി സ്വാമിയെ വണങ്ങാന്‍ എത്തുന്നുണ്ട്. പ്രധാന വിശ്രമകേന്ദ്രങ്ങളില്‍ അറിയിപ്പുകള്‍ തന്നെ ഇക്കാലത്ത് തമിഴില്‍ കേള്‍ക്കാനാവും.തമിഴകത്തെ സ്വാമിമാരുടെ ബാഹുല്യം കാരണമാണ്.എവിടെയും സ്വാമിമാരുടെ തിരക്കാണ് ഈപുണ്യമാസങ്ങളില്‍. മകരവിളക്ക്‌തൊഴാന്‍ എത്തുന്നതില്‍ ഭൂരിഭാഗവും തമിഴ് ഭക്തര്‍തന്നെയാണ്.
















