ന്യൂദല്‍ഹി: രാജ്യത്ത് അസഹിഷ്ണുത ഇല്ലെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന്. എബിപി ന്യൂസിന്റെ പ്രത്യേക പരിപാടിയായ പ്രസ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു ഷാരൂഖ്. ഭാരതത്തില്‍ നിന്നാണ് തനിക്ക് എല്ലാം ലഭിച്ചതെന്നും ഷാരൂഖ് പറഞ്ഞു.
വിഷയത്തില്‍ ഷാരൂഖ് മുന്‍പ് നടത്തിയ അഭിപ്രായപ്രകടനം വിവാദമായിരുന്നു. എന്നാല്‍ തന്റെ വാക്കുകള്‍ മാദ്ധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്ന് ഷാരൂഖ് പിന്നീട് വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ താരം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
മതത്തിന്റെയും മറ്റ് നിസാര സംഭവങ്ങളുടെയും പേരില്‍ ഒരു കാര്യത്തിലും വിധിയെഴുതരുതെന്നാണ് താന്‍ തന്റെ മക്കളോട് പറഞ്ഞിട്ടുള്ളത്. ഇത് സാധാരണ സംഭവങ്ങളാണ്. എല്ലാവരും ചെയ്യുന്നതും. എന്നാല്‍ ചില അവസരങ്ങളില്‍ നമ്മുടെ വാക്കുകളും അഭിപ്രായങ്ങളും വളച്ചൊടിക്കപ്പെടാറുണ്ടെന്നും അത് ഒരിക്കലും രാജ്യത്ത് അസഹിഷ്ണുത ഉണ്ടെന്നല്ല അര്‍ഥമാക്കുന്നതെന്നും വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: