പേട്ട: കൊച്ചുവേളിയില്‍ മിനിലറി റെയില്‍വേ ഗേറ്റിലിടിച്ചു ദുരന്തം ഒഴിവായി. ഇന്നലെ വൈകുന്നേരം 6.30 ഓടെയാണ് സംഭവം. മലബാര്‍ എക്സ്പ്രസ് കടന്നുപോകാന്‍ ഗേറ്റ് അടയ്ക്കുന്നതിനിടയിലാണ് മിനിലോറി ഇടിച്ചുകയറിയത്. അപകടത്തെ തുടര്‍ന്ന് ഗേറ്റിലെ ലോക്ക് തകര്‍ന്നു. സിഗ്നല്‍ സംവിധാനങ്ങള്‍ താറുമാറായി. റെയില്‍വേയിലെ സെക്ഷന്‍ എഞ്ചിനീയര്‍ അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി. ലോക്ക് ചെയ്യാന്‍ കഴിയാത്ത വിധം തകര്‍ന്ന ഗേറ്റിനെ കെട്ടിവെച്ചതിന് ശേഷമാണ് കൊച്ചുവേളിയില്‍ പിടിച്ചിട്ട തീവണ്ടിയെ കടത്തി വിട്ടത്. അപകടത്തെ തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ഹൈദ്രാബാദ് പരശുറാം, വഞ്ചിനാട്, കുര്‍ള, ഇന്റര്‍സിറ്റി, സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നും തിരിക്കുന്ന കൊല്ലം പാസഞ്ചര്‍ ഉള്‍പ്പെടെ പത്തോളം തീവണ്ടികള്‍ ഒന്നരമണിക്കൂര്‍ വൈകിയോടി. ഗേറ്റ് ഇടിച്ചുതകര്‍ത്ത മിനിലോറി റെയില്‍വേ പോലീസ് പിടികൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: