തിരുവനന്തപുരം: കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ആന്‍ഡ് അപ്ലയന്‍സസ് മാനുഫാക്ചററേഴ്സ് അസോസിയേഷന്റെ (സിഇഎഎംഎ) ഏറ്റവും ഉയര്‍ന്ന ബഹുമതിയായ ‘മാന്‍ ഓഫ് അപഌയന്സസ്’ അവാര്‍ഡ് ഗോദ്റെജ് അപ്ലയന്‍സസ് ബിസിനസ് തലവനും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കമല്‍ നന്ദിക്കു സമ്മാനിച്ചു. ഇന്ത്യന്‍ അപ്ലയന്‍സസ് വ്യവസായത്തിനു നല്കിയ സംഭാവനകള്‍ കണക്കിലെടുത്താണ് അവാര്‍ഡ്.
സിഇഎഎംഎയുടെ മുപ്പത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫോമേഷന്‍ ടെക്നോളജി സെക്രട്ടറി ജെ.എസ.്ദീപക് ആണ് കമല്‍ നന്ദിക്കു അവാര്‍ഡു സമ്മാനിച്ചത്.
ഹോം അപ്ലയന്‍സസ് വ്യവസായത്തിന്റെ പ്രമുഖ വക്താക്കളിലൊരാളും കൂടിയായ നന്ദി സിയാമയുടെ ഹോം അപ്ലയന്‍സസ് ഇന്‍ഡസ്ട്രി കൗണ്‍സില്‍ ചെയര്‍മാനായിരുന്നു. ഹോം അപ്ലയന്‍സസ് വ്യവസായത്തിനുവേണ്ടി കേന്ദ്ര സര്‍ക്കാരിന്റെ ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിയുമായി സഹകരിച്ചു സ്റ്റാര്‍ ലേബല്‍ പദ്ധതി നടപ്പാക്കുന്നതില്‍ നന്ദി മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്. ഗോദ്റെജിന്റെ ബഞ്ച്മാര്‍ക്ക് ഉയര്‍ത്തുന്നതിനായി നിരവധി നടപടികള്‍ കമല്‍ നന്ദി കൈക്കൊണ്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: