മാനന്തവാടി : തോണിച്ചാല്‍ ശ്രീ തൃക്കാളി സ്വയംഭൂ ശിവക്ഷേത്രത്തില്‍ തിരുവാതിര മഹോത്സവം ഡിസംബര്‍ 25ന് നടക്കുമെന്ന് ഭാരവാഹികള്‍ മാനന്തവാടിയില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡിസംബര്‍ 20ന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഏകദേശം 2500 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള ക്ഷേത്രമാണ് തോണിച്ചാല്‍ ശ്രീ തൃക്കാളി സ്വയംഭൂ ശിക്ഷേത്രം.
25ന് രാവിലെ നിര്‍മ്മാല്യദര്‍ശനത്തോടെ മഹോത്സവത്തിന് തുടക്കമാവും. തുടര്‍ന്ന് ഗണപതിഹോമം, ഉഷപൂജ, ശ്രീരുദ്രാഭിഷേകം, വൈകീട്ട് നാലുമണിക്ക് താലപ്പൊലിക്ക് പുറപ്പെടല്‍, രാത്രി എട്ട് മണിക്ക് താലപ്പൊലി എഴുന്നള്ളത്ത്, ഏഴ് മണിക്ക് ഭജന, ഒന്‍പത് മണിക്ക് സാംസ്ക്കാരികസമ്മേളനം. രാത്രി പത്ത് മണിക്ക് ഡോ.ലതയുടെ ആദ്ധ്യാത്മികപ്രഭാഷണം, 11.30ന് തിരുവാതിരകളി മത്സരം. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ 20ന് മുന്‍പായി ക്ഷേത്രം ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 9526593395, 9446257609.
പത്രസമ്മേളനത്തില്‍ ആഘോഷകമ്മിറ്റി കണ്‍വീനര്‍ കെ.എസ്.സുകുമാരന്‍, ക്ഷേത്രം സെക്രട്ടറി ഇ.കെ.ഗോപി, എ.ബാബുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: