കുട്ടനാട്: സര്‍ക്കാര്‍ സമ്മര്‍ദത്തെ തുടര്‍ന്ന് നേരത്തേ തീരുമാനിച്ചിരുന്ന ജന്മനാട്ടിലെ സ്‌കൂള്‍ ലാബിന്റെ ഉദ്ഘാടന ചടങ്ങില്‍നിന്നും എം.എസ്. സ്വാമിനാഥന്‍ പിന്‍മാറി. മങ്കൊമ്പ് അവിട്ടം തിരുനാള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില അഗ്രികള്‍ച്ചറല്‍ ലാബിന്റെ ഉദ്ഘാടന പരിപാടിയാണ് മാറ്റിവച്ചത്. സ്വാമിനാഥന്റെ തന്നെ എംപി ഫണ്ടില്‍നിന്നുമാണ്് ലാബ് നിര്‍മിക്കുന്നതിനാവശ്യമായ 57 ലക്ഷം രൂപ അനുവദിച്ചത്.്
17ന് നടക്കുന്ന ഉദാഘാടന ചടങ്ങില്‍ പങ്കെടുക്കാനെത്താമെന്നറിയിച്ച് അധികൃതര്‍ക്ക് ആദ്ദേഹം ഇ-മെയില്‍ സന്ദേശം അയച്ചിരുന്നു. ഉദ്ഘാടനചടങ്ങിന്റെ പരിപാടികളുമായി സംഘാടകര്‍ മുന്നോട്ടു പോകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും സ്വാമിനാഥന് മറ്റൊരു പരിപാടിക്ക് ക്ഷണമെത്തിയത്. കടുത്ത സമ്മര്‍ദത്തെത്തുടര്‍ന്ന് ഒടുവില്‍ ഇതേദിവസം തന്നെ തിരുവനന്തപുരത്ത് നടക്കുന്ന ബിലോ സീലെവല്‍ ഫാമിംഗ് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാമെന്ന് സമ്മതിക്കുകയായിരുന്നു. എന്നാല്‍ മുടങ്ങിയ ഉദ്ഘാടനചടങ്ങ്് ജനുവരി മാസത്തില്‍ നടക്കുമെന്നാണറിയുന്നത്.
















