ചാരുംമൂട്: ബിജെപി, ബിഎംഎസ് പ്രവര്‍ത്തകര്‍ ശ്രമദാനം നടത്തി നിര്‍ദ്ദനരായ കുടുംബത്തിന്റെ വീട് വാസയോഗ്യമാക്കി.പാലമേല്‍ പഞ്ചായത്തിലെ മറ്റപ്പള്ളി കുരുമ്പോലി തെക്കേതില്‍ സുഭദ്രയു(45)ടെ മേല്‍ക്കൂര തകര്‍ന്ന വീടാണ് പ്രവര്‍ത്തകര്‍ ശ്രമദാനത്തിലൂടെ പുനര്‍നിര്‍മ്മാണം നടത്തിയത്.
സുഭദ്രയും മക്കളായ അര്‍ച്ചന (20), അശ്വതി (18), മാനസികരോഗിയായ ഭര്‍ത്താവ് നാരായണന്‍കുട്ടി (50) എന്നിവര്‍ വീടിന്റെ മേല്‍ക്കൂര അപകടസ്ഥിതിയിലായതുകാരണം സമീപ വീട്ടിലാണ് അന്തിയുറങ്ങിയിരുന്നത്.
ഇവരുടെ ദയനീയവസ്ഥ നേരിട്ടുകണ്ട ബിജെപി മറ്റപ്പള്ളി വാര്‍ഡ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പ്രഭാകുമാരി പ്രവര്‍ത്തകരുടെ മുന്‍പില്‍ ഈ കുടുബത്തിന്റെ ദുരവസ്ഥ അറിയിക്കുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകരായ ശശിധരന്‍പിള്ള, രാജഗോപാലന്‍, ശ്രീധരന്‍പിള്ള, ബിഎംഎസ് പാലമേല്‍ യൂണിറ്റ് നേതാക്കളായ ഉദയന്‍, ജയന്‍, അശോകന്‍, സ്വരാജ്, അനു, രാജേഷ്, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ ശ്രമദാനം നടത്തി വീട് വാസയോഗ്യമാക്കുകയായിരുന്നു.
















