തിരുവനന്തപുരം: ശിവഗിരിയില്‍ ആര്. ശങ്കര്‍ പ്രതിമ അനാച്ഛാദനം ചെയ്യാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ബിജെപി ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കും. വര്‍ക്കല ഹെലിപ്പാടില്‍ വന്നിറങ്ങുന്ന പ്രധാനമന്ത്രിക്ക് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷിന്റെ നേതൃത്വത്തില്‍ ഉപഹാരം നല്കി സ്വീകരിക്കും.
നാല് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാെരയും രണ്ട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളെയും, ചരിത്രത്തില്‍ ആദ്യമായി ഒരു ജില്ലാ പഞ്ചായത്ത് അംഗത്തെയും വിജയിപ്പിക്കാന്‍ കഴിഞ്ഞ ജില്ല കൂടിയായ തിരുവനന്തപുരത്ത് പ്രധാനമന്ത്രിയായ ശേഷം ആദ്യമായി എത്തുന്ന നരേന്ദ്രമോദിയെ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വീകരണം നല്‍കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേവലം 7.9 ശതമാനം വോട്ട് നേടിയിരുന്ന ബിജെപിക്ക് ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 24 ശതമാനം വോട്ട് വിഹിതവും 4.25 ലക്ഷത്തിലേറെ വോട്ടും നേടാന്‍ കഴിഞ്ഞു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 67 ജനപ്രതിനിധികളുണ്ടായിരുന്ന ബിജെപിക്ക് ഇപ്പോള്‍ 230 അംഗങ്ങളെ വിജയിപ്പിക്കാന്‍ സാധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ജനപ്രതിനിധികളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് സ്വീകരണം ഒരുക്കുന്നത്.
സ്വീകരണത്തിന് ജില്ലാ പ്രസിഡന്ിനോടൊപ്പം സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അഡ്വ. ജോര്‍ജ് കുര്യന്, ഡോ. പി.പി. വാവ, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ചെമ്പഴന്തി ഉദയന്‍, കല്ലയം വിജയകുമാര്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പി. സുധീര്‍, വക്താവ് വി.വി. രാജേഷ്, തിരുവനന്തപുരം നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ എം.ആര്. ഗോപന്, നികുതി-അപ്പീല്‍ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സിമിജേ്യാതിഷ്, കല്ലിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജയലക്ഷ്മി, വെങ്ങാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല, വിളവൂര്‍ക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് വിളവൂര്‍ക്കല്‍ ഉണ്ണി, മാറനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കുമാരി മായ, ബിജെപി മേഖലാ വൈസ് പ്രസിഡന്റുമാരായ തോട്ടയ്ക്കാട് ശശി, വെങ്ങാനൂര്‍ സതീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രാധാനമന്ത്രിയെ സ്വീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: