പേട്ട: ആനയറയില്‍ ആര്‍എസ്എസ് നഗര്‍ മണ്ഡലം ബൗദ്ധിക്ക് പ്രമുഖ് പി. പ്രദീപിനെതിരെ വധശ്രമം. സംഭവത്തെത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ പേട്ട പോലീസ് സ്റ്റേഷന് മാര്‍ച്ച് നടത്തി. ഇന്നലെ രാവിലെ ആറരയോടെയാണ് സംഭവം. വെണ്‍പാലവട്ടം സ്വകാര്യ ആശുപത്രി ജീവനക്കാരനായ പ്രദീപ് ജോലിക്ക് പോകവെയാണ് ഇരുചക്ര വാഹനത്തിലെത്തിയ മുഖംമൂട് ധരിച്ച ഗുണ്ടാസംഘം ഊളന്കുഴി ഗ്രീന്‍ പാര്ക്കിന് സമീപം വച്ച് വടിവാള്‍ വീശി വധിക്കാന്‍ ശ്രമിച്ചത്.
സംഭവസമയം എതിരെ മറ്റൊരു വാഹനം വന്നതുകൊണ്ട് മുഖംമൂടികളുടെ ആക്രമണത്തില്‍ നിന്നും പ്രദീപ് രക്ഷപ്പെടുകയായിരുന്നു. നാലുപേര്‍ സംഘത്തിലുണ്ടായിരുന്നു. പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. സംഭവത്തെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ നടത്തിയ പോലീസ് സ്റ്റേഷന് മാര്‍ച്ച് ബിജെപി സംസ്ഥാന സമിതിയംഗം പി. അശോക്കുമാര് ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് നഗര്‍കാര്യവാഹ് എസ്. സതീഷ്, ബിജെപി കഴക്കൂട്ടം മണ്ഡലം വൈസ് പ്രസിഡന്റ് എസ്. ശിവലാല്‍, കടകംപള്ളി എരിയ ജനറല്‍ സെക്രട്ടറി വി.എസ്. മണികണ്ഠന്, പട്ടികജാതി മോര്‍ച്ച ജനറല്‍ സെക്രട്ടറി ഒരുവാതില്‍ക്കോട്ട ശ്രീകുമാര്‍, ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി ഗോവിന്ദ് ആര്. തമ്പി എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: