വാളാട്:കടയിലേക്ക് കാർ പാഞ്ഞുകയറി സ്ത്രീയടക്കം ആറ് പേര്‍ക്ക് പരിക്കേറ്റു.വാളാടങ്ങാടിയിലെ കുന്നേല്‍ രാജേന്ദ്രൻറെയും കുയാലവീട്ടിൽ ബാബുവിൻറെ കടയില്‍ നിൽക്കുകയായിരുന്ന വാളാട് സ്വദേശികളായ ഷിജു(34), വിനു(34), ചന്ദ്രശേഖരൻ (45), പവിത്രന് (45), വിൽസൻ (37), ഹാജിറ(37) എന്നിവർക്കാണ് പരിക്കേറ്റത്.രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ( തിങ്കള്‍) കാലത്ത് ഗൾഫിൽ നിന്നും നാട്ടിലെത്തിയ കുണ്ടിലോട്ട് മോയിൻ എന്നയാളുടെ കാറാണ് അപകടം വരുത്തിയത്.ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.കടകൾക്കും നിർത്തിയിട്ടിരുന്ന ഒരുബൈക്കിനും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: