മുംബൈ: പാര്‍ലമെന്റ്അംഗമെന്ന നിലയില്‍ പ്രവാസിമലയാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്ന് റിച്ചാര്‍ഡ്‌ഹെ എം.പി. പറഞ്ഞു. നവിമുംബൈ വാഷി കേരളഹൗസില്‍ വിവിധ മലയാളിസംഘടനാപ്രതിനിധികളുടെയും ബിജെപി പ്രവര്‍ത്തകരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റെയില്‍വെയാത്രാ പ്രശ്‌നമടക്കം നിരവധി വിഷയങ്ങളില്‍ ശ്രദ്ധപതിപ്പിക്കുമെന്നും ആ വിഷയങ്ങള്‍ പാര്‍ലമെന്റിലും വകുപ്പുമന്ത്രിമാരുടെ മുന്നിലും എത്തിച്ച് പരിഹാരം തേടുമെന്നും അദ്ദേഹം പറഞ്ഞു. ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിട്ടാണ് ലോക്‌സഭയില്‍ എത്തിയത് എങ്കിലും സാമൂഹ്യപ്രശ്‌നങ്ങളില്‍ തന്റെ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യോഗത്തില്‍ മറുനാടന്‍ മലയാളികളുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങള്‍ ഉന്നയിക്കപ്പെട്ടു.
കേന്ദ്രീയ നായര്‍ സംഘടനാ പ്രസിഡന്റ് കെ.ജി.കെ. കുറുപ്പ്, കെ. സോമന്‍ നായര്‍, ഇ.എസ്. സജീവന്‍, സാമൂഹ്യപ്രവര്‍ത്തകനായ ജോജോതോമസ്,സുശീന്ദ്രന്‍, അനില്‍തോമസ്,ജോര്‍ജ് ഊക്കന്‍ (കെസിഎ), മുരളീദാസ് പെരളശ്ശേരി, രവിതൊടുപുഴ (നാട്ടരങ്ങ്), ശശി നായര്‍ (ബിജെപി നവിമുംബൈ), ഹരികുമാര്‍ മേനോന്‍ (കെഎന്‍എസ്എസ്), അഡ്വ. പി.ആര്‍. രാജ്കുമാര്‍, ദിലീപ് കുമാര്‍ (പുണെ), കെ.ജി.എം. നായര്‍ (മഹാരാഷ്‌ട്രാമലയാളി ഫെഡറേഷന്‍), വിനോദ്കുമാര്‍, ജ്യോതിഷ് നമ്പ്യാര്‍, റിതേഷ് (ഇന്‍ഡസ്ട്രിസെല്‍) തുടങ്ങി വിവിധ സംഘടനാപ്രതിനിധികള്‍ സംസാരിച്ചു.
പ്രൊഫ. റിച്ചാര്‍ഡ്‌ഹെഎം.പി. രക്ഷാധികാരിയായി ഒരു കമ്മിറ്റി രൂപീകരിക്കാനും മുംബൈയില്‍ കാര്യാലയം തുടങ്ങുന്നതടക്കം ഭാവിപരിപാടികള്‍ ആസൂത്രണംചെയ്യുവാനും പരിപാടിയുടെ സംഘാടകനായ ഉത്തംകുമാറിനെ യോഗം ചുമതലപ്പെടുത്തി.
















