മാവേലിക്കര: രഘുവിന് ജീവിതത്തിലേക്ക് വെളിച്ചംവീശി ഫേസ്ബുക്ക് കൂട്ടായ്‌മ. കാന്‍സറും ഹൃദ്രോഗവും ബാധിച്ച അറനൂറ്റിമംഗലം ലക്ഷ്മി‘ഭവനത്തില്‍ രഘുവിനാണ് സഹായഹസ്തവുമായി ഫേസ്ബുക്ക് കൂട്ടായ്‌മ രംഗത്തെത്തിയത്. വോയ്‌സ് ഓഫ് അറനൂറ്റിമംഗലം എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലെ അംഗങ്ങളാണ് രഘുവിന് ചികിത്സാ സഹായമെത്തിക്കാന്‍ ഒത്തുചേര്‍ന്നത്.
ഗ്രൂപ്പിന്റെ രണ്ടാംഘട്ട സഹായമായി ഒരു ലക്ഷം രൂപയുടെ ചെക്ക് തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വല്‍സല സോമന്‍ രഘുവിന്റെ ഭാര്യ സുധര്‍മ്മയ്‌ക്ക് കൈമാറി. അറനൂറ്റിമംഗലം ഭാഷാപോഷിണി ഗ്രന്ഥശാലയില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്തംഗം ടി.യശോധരന്‍ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്തംഗം സുനില സതീഷ്, എസ്.അഖിലേഷ്, കെ.മോഹന്‍കുമാര്‍, സുമേഷ് ശങ്കരാലയം, വി.ഒ മോനച്ചന്‍, ചന്ദ്രികകുമാരി,എസ്.ശ്രീകുമാര്‍,എം.മഹേഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
















