ചേര്‍ത്തല: ഗവ. താലൂക്ക് ആശുപത്രിയില്‍ പുതിയതായി സ്ഥാപിച്ച ഡിജിറ്റല്‍ എക്‌സ്‌റെ ലാബിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ ഐസക് മാടവന നിര്‍വഹിച്ചു. സൂപ്രണ്ട് ഡോ. പി. വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
കൗണ്‍സിലര്‍മാരായ ബി. ഫൈസല്‍, അരുണ്‍ലാല്‍, ആര്‍എംഒ ഡോ. ജോസഫ് ജോസഫ്, ലേ സെക്രട്ടറി വി. ആന്റണി എന്നിവര്‍ സംസാരിച്ചു. പുതിയ സംവിധാനം അണുപ്രസരണം കുറയ്‌ക്കുന്നതോടൊപ്പം രോഗികള്‍ക്ക് സമയം ലാഭിക്കുന്നതിനും സഹായകരമാകും.
നിലവില്‍ സ്വകാര്യ ആശുപത്രികളിലും ലാബുകളിലുമാണ് ഈ സംവിധാനമുള്ളതെന്നും എന്‍എബിഎച്ചിന്റെ അംഗീകാരം പുതുക്കുന്നതിന് സഹായകരമാകുമെന്നും അധികൃതര്‍ പറഞ്ഞു.
















