കായംകുളം: പ്രധാനമന്ത്രിയുടെ സ്വര്‍ണ്ണ നിക്ഷേപപദ്ധതി അട്ടിമറിക്കുന്നതായി ആക്ഷേപം. പോസ്റ്റോഫീസ് വഴിയും നിക്ഷേപങ്ങള്‍ സ്വീകരിക്കാമെങ്കിലും ഉദ്യോഗസ്ഥ തലങ്ങളില്‍ നിന്നും ഉണ്ടാകുന്ന അനാസ്ഥയും, പദ്ധതിയെ തകിടം മറിക്കുന്നതിവുവേണ്ടി ചില രാഷ്‌ട്രീയ ശക്തികളുടെ പിന്‍ബലത്തോടെ ചില ജീവനക്കാരും നടത്തുന്ന അണിയറ നീക്കങ്ങളുമാണ് ഇതിന് പിന്നില്‍. പദ്ധതി ജനങ്ങള്‍ക്ക് പ്രയോജനപ്പെടും വിധം ഇക്കൂട്ടര്‍ സൗകര്യമൊരുക്കാത്തതാണ് കാരണം.
പദ്ധതിയുമായി ബന്ധപ്പെട്ട് പോസ്റ്റോഫീസ്‌വഴി ജനങ്ങള്‍ക്ക് കിട്ടുമായിരുന്ന സേവനം കഴിഞ്ഞ 24ന് അവസാനിച്ചപ്പോഴും, കായംകുളം പ്രധാന പോസ്റ്റോഫീസില്‍ പദ്ധതിയുമായി ജനങ്ങള്‍ക്ക് ഗുണം കിട്ടേണ്ട ഉത്തരവ് ലഭിച്ചത് ഈ മാസം എട്ടിനാണ്. ഇത്തരത്തില്‍ കൃത്യമായ നടപടിക്രമങ്ങള്‍ ഉത്തരവാദിത്വപ്പെട്ടവര്‍ യഥാസമയം ചെയ്യാത്തതിനാല്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാകുന്ന നേട്ടങ്ങളെയാണ് ഉദ്യോഗസ്ഥര്‍ തുരങ്കം വയ്‌ക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
















