ന്യൂദൽഹി : പാർലമെന്റിനെ പ്രതിപക്ഷം ഹൈജാക്ക് ചെയ്യുകയാണെന്ന് രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ പി.ജെ കുര്യൻ . ഇത് നിർഭാഗ്യകരവും ജനാധിപത്യ വിരുദ്ധവുമാണെന്നും പി ജെ കുര്യൻ സഭയിൽ വ്യക്തമാക്കി.
പാക്കിസ്ഥാനുമായി നടന്ന ചർച്ചകളെപ്പറ്റി വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ വിശദീകരണത്തിനിടെ പ്രതിപക്ഷം ബഹളമുണ്ടാക്കിയപ്പോഴായിരുന്നു പി ജെ കുര്യന്റെ പ്രതികരണം . ചോദ്യങ്ങൾ ചോദിക്കാൻ അവസരം നൽകാമെന്നും ഇരിപ്പിടത്തിലേക്ക് മടങ്ങണമെന്നുമുള്ള ഡെപ്യൂട്ടി ചെയർമാന്റെ ആവശ്യം പ്രതിപക്ഷം അംഗീകരിച്ചില്ല .
പഞ്ചാബിലെ ഒരു ഫാം ഹൗസിൽ വച്ച് രണ്ട് യുവാക്കളുടെ കയ്യും കാലും മുറിച്ചു മാറ്റിയ സംഭവത്തിന്മേലായിരുന്നു രാജ്യസഭയിൽ ബഹളം . ഈ സംഭവത്തെ സാദ്ധ്യമായ എല്ലാ രീതിയിലും അപലപിക്കുന്നു. ക്രമസമാധാനം സംസ്ഥാനങ്ങളുടെ ചുമതലയാണെന്നും സർക്കാർ വ്യക്തമാക്കി.
പക്ഷേ ബഹളം തുടർന്ന പ്രതിപക്ഷ അംഗങ്ങൾ രാജ്യസഭ നടപടികൾ തടസ്സപ്പെടുത്തുകയായിരുന്നു .
















