ന്യൂദല്‍ഹി: ദല്‍ഹി കൂട്ടബലാല്‍സംഗക്കേസിലെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ജുവനൈലായ പ്രതിക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തിയേക്കില്ല. ശിക്ഷ പൂര്‍ത്തിയാക്കി പ്രതി ജയില്‍ മോചിതനാകുന്നത് ഒഴിവാക്കാന്‍ എന്‍എസ്എ ചുമത്തുന്നത് പ്രായോഗികമല്ലെന്ന നിയമോപദേശത്തെ തുടര്‍ന്നാണ് നീക്കത്തില്‍ നിന്നും പോലീസ് പിന്‍വാങ്ങുന്നത്.
പ്രതിക്കെതിരെ എന്‍എസ്എ നിയമം ചുമത്തുന്നത് കോടതിയില്‍ നിലനില്‍ക്കില്ലെന്നാണ് നിയമോപദേശം. രാജ്യദ്രോഹക്കുറ്റം ചെയ്തു എന്ന് തെളിയിച്ചാല്‍ മാത്രമേ എന്‍എസ്എ ചുമത്തിയത് നിലനില്‍ക്കൂ. എന്‍എസ്എ ചുമത്തിയാല്‍ പ്രതിയെ ഒരുവര്‍ഷം തടവില്‍ വെയ്‌ക്കാന്‍ സാധിക്കും. അതിനിടെ പ്രായപൂര്‍ത്തിയാകാത്ത പ്രതി ജയിലില്‍ വെച്ച് ഭീകരവാദ കേസുകളില്‍ ജയിലില്‍കഴിയുന്നവരുമായി അടുക്കാന്‍ ശ്രമിക്കുന്നതായുള്ള കേന്ദ്രരഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ചില ഫോണ്‍സംഭാഷണങ്ങളില്‍ നിന്നാണ് ഐബിക്ക് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്.
















