Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹി സര്‍ക്കാരിന്റെ വീഴ്ച ചൂണ്ടിക്കാട്ടി റെയില്‍വേ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2015, 10:02 pm IST
in India

ന്യൂദല്‍ഹി: റെയില്‍വേ പുറമ്പോക്കിലെ കയ്യേറ്റം ഒഴിപ്പിച്ച റെയില്‍വേയുടെ നടപടിക്കെതിരെ ദല്‍ഹി സര്‍ക്കാര്‍ രംഗത്തെത്തി. തണുപ്പുകാലത്ത് കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കരുതെന്നാവശ്യപ്പെട്ടാണ് ദല്‍ഹി സര്‍ക്കാര്‍ റെയില്‍വേയ്‌ക്കെതിരെ രംഗത്തെത്തിയത്.

എന്നാല്‍ റെയില്‍വേ പുറമ്പോക്കിലെ ചേരികളില്‍ കുടില്‍കെട്ടി താമസിക്കുന്നവരുടെ പുനരധിവാസത്തിനായി 11കോടി രൂപ റെയില്‍വേ ദല്‍ഹി സര്‍ക്കാരിന് കീഴിലുള്ള ദല്‍ഹി സ്ലം അര്‍ബന്‍ ഇംപ്രൂവ്‌മെന്റ് ബോര്‍ഡിന് കൊടുത്തതാണെന്നും നിരവധി തവണ നോട്ടീസ് നല്‍കിയ ശേഷമാണ് ചേരികള്‍ ഒഴിപ്പിക്കുന്നതെന്നും റെയില്‍വേ മറുപടി നല്‍കി. റെയില്‍വേ പാലീച്ച നടപടിക്രമങ്ങളും സംഭവത്തിന്റെ ഗൗരവവും മുഖ്യമന്ത്രിയെ നേരിട്ട് ധരിപ്പിക്കുമെന്ന് ദല്‍ഹി ഡിവിഷണല്‍ മാനേജര്‍ അരുണ്‍ അറോറ പറഞ്ഞു.

പടിഞ്ഞാറന്‍ ദല്‍ഹിയിലെ റെയില്‍വേ പാളത്തോട് ചേര്‍ന്ന് നിര്‍മ്മിച്ച 1200 ചേരികളാണ് പൊളിച്ചു നീക്കാന്‍ കഴിഞ്ഞ ദിവസം റെയില്‍വേ ശ്രമം ആരംഭിച്ചത്. പോലീസിന്റെയും കേന്ദ്രസേനയുടേയും റെയില്‍വേ പോലീസിന്റെയും നേതൃത്വത്തിലായിരുന്നു ചേരികള്‍ മാറ്റാനുള്ള ശ്രമം. മൂന്നു തവണ നോട്ടീസ് നല്‍കുകയും അവസാന കാലാവധി മാര്‍ച്ചില്‍ അവസാനിക്കുകയും ചെയ്ത ശേഷമായിരുന്നു റെയില്‍വേയുടെ നടപടി.

ദല്‍ഹിയില്‍ മാത്രം വിവിധ ഇടങ്ങളിലായി റെയില്‍വേ പുറമ്പോക്കിലെ ചേരികളില്‍ 47,000 വീടുകളുണ്ടെന്നാണ് കണക്ക്. തണുപ്പുകാലത്ത് റെയില്‍വേ ഓപ്പറേഷന്‍സിനെ പാളത്തോടു ചേര്‍ന്നുള്ള ചേരികള്‍ ഗുരുതരമായി ബാധിക്കുകയാണ്. ഇതിനു പുറമേയാണ് റെയില്‍ പാളങ്ങള്‍ ശുചീകരിക്കണമെന്ന ഹരിതട്രിബ്യൂണലിന്റെ ഉത്തരവ്. റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള പ്രദേശത്തെ ഏറ്റവും വലിയ പ്രശ്‌നം മാലിന്യങ്ങളാണ്. ചേരികളാണ് റെയില്‍പാളത്തിലും മറ്റും മാലിന്യങ്ങള്‍ കുമിഞ്ഞുകൂടാന്‍ കാരണം. കഴിഞ്ഞ ദിവസം പാളത്തിലെ മാലിന്യത്തിന്റെ പേരില്‍ റെയില്‍വേയ്‌ക്ക് കോടതിപിഴയും ഈടാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാളങ്ങളും റെയില്‍പുറമ്പോക്കുകളും കയ്യേറ്റങ്ങളില്‍ നിന്നും ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.

അതിനിടെ ശനിയാഴ്ച രാത്രി പടിഞ്ഞാറന്‍ ദല്‍ഹിയിലെ ചേരി ഒഴിപ്പിക്കുന്നതിനിടെ ആറുമാസം പ്രായമായ കുഞ്ഞ് മരിച്ചത് വിവാദമായി. രക്ഷിതാക്കള്‍ വീട്ടുസാധനങ്ങള്‍ മാറ്റുന്നതിനിടെ പുതപ്പ് കുഞ്ഞിന്റെ മുഖത്തേക്ക് വീണ് ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചത്. എന്നാല്‍ ചേരി ഒഴിപ്പിക്കല്‍ നടപടി ആരംഭിക്കുന്നതിന് മുമ്പാണ് കുഞ്ഞ് മരിച്ച സംഭവമെന്നും വീട്ടുകാര്‍ സാധനങ്ങള്‍ മാറ്റുന്നതിനിടെയാണ് കുഞ്ഞിന് അപകടം സംഭവിച്ചതെന്നും റെയില്‍വേയും പോലീസും അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

Kerala

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം, ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം

Kerala

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

Kerala

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

തുര്‍ക്കിയുടെ ബൈരക്തര്‍ ഡ്രോണ്‍ ഹൂതികളുടെ ആക്രമണത്തില്‍ താഴെ വീണ് കത്തുന്നു (ഇടത്ത്)
World

ഇത്രയേയുള്ളൂ തുര്‍ക്കിയും എര്‍ദോഗാനും….തുര്‍ക്കിയില്‍ നിന്ന് ശതകോടികള്‍ നല്‍കി സൗദി വാങ്ങിയ ഡ്രോണുകളെ ഇറാന് വേണ്ടി അനായാസം തകര്‍ത്ത് ഹൂതികള്‍

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.