ആലപ്പുഴ: ബോട്ടുകളുടെ സര്‍വ്വേയ്‌ക്ക് ജില്ലയിലെ മുഴുവന്‍ ബോട്ടുകളും ഡിസംബര്‍ 31 നു മുമ്പ് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു. ബോട്ടുകളുടെ സര്‍വ്വേ സംബന്ധിച്ച് കൂടിയ ബോട്ട് ഉടമകളുടെയും പോര്‍ട്ട്, ടൂറിസം, ഡിടിപിസി ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ ആധ്യക്ഷ്യം വഹിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ വര്‍ഷവും ബോട്ടുകളുടെ സര്‍വ്വേ നടത്തേണ്ടതുണ്ട്. മുഴുവന്‍ ബോട്ടുകളും ഇതില്‍ പങ്കാളികളാകണം. യാത്രാ ബോട്ടുകളും ഹൗസ് ബോട്ടുകളും സര്‍വ്വേയ്‌ക്ക് രജിസ്റ്റര്‍ ചെയ്തിരിക്കണം.
കേരള ഉള്‍നാടന്‍ ജലയാന നിയമം പ്രകാരം ജലയാനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കുന്നതിനായി 18, 19 തീയതികളില്‍ ആലപ്പുഴയിലും 21 ന് കൊടുങ്ങല്ലൂരും അദാലത്ത് നടത്തുമെന്നും പോര്‍ട്ട് ഓഫീസര്‍ യോഗത്തില്‍ പറഞ്ഞു. നിലവില്‍ പണി പൂര്‍ത്തിയാക്കി ഓടിക്കൊണ്ടിരിക്കുന്നതും എന്നാല്‍ കെഐവി രജിസ്‌ട്രേഷന്‍ ഇല്ലാത്തതുമായ എല്ലാ യന്ത്രവത്കൃത ജലയാനങ്ങള്‍ക്കും അദാലത്തില്‍ പങ്കെടുക്കാം.
സായി കേന്ദ്രത്തില്‍ നേരിട്ട് ജലയാനങ്ങളുമായി ഹാജരാകണം. ഇതിനോടനുബന്ധിച്ച് ഫീസ് നിരക്ക് ജലയാനങ്ങളുടെ ടണ്ണേജ് അനുസരിച്ച് നിശ്ചയിക്കുന്നതാണ്. എല്ലാ ഫീസുകളും പോര്‍ട്ട് ഓഫീസര്‍, ആലപ്പുഴ എന്ന പേരില്‍ എസ്ബിഐ സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ച് എന്ന വിലാസത്തില്‍ മാറാവുന്ന ഡിഡി ആയി നല്‍കണം.
ഫോറങ്ങള്‍ ംംം.സലൃമഹമ ുീൃെേ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. വിശദവിവരത്തിന് ഫോണ്‍: 0477 2253213.
















