പെരുമ്പളം: പെരുമ്പളം ദ്വീപിലെ അങ്കനവാടികളുടെ പ്രവര്‍ത്തനം താളം തെറ്റുന്നു. ദ്വീപിന്റെ വിവിധ ഭാഗങ്ങളിലായി പതിനഞ്ച് അങ്കനവാടികളാണ് ഉള്ളത്.
ഓരോ കേന്ദ്രങ്ങളിലും പതിനഞ്ചോളം കുട്ടികള്‍ വരെ പഠിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത ഇവിടെ ആഹാരവിതരണവും മുടങ്ങുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഐസിഡിഎസിന്റെ കീഴില്‍ സൂപ്പര്‍വൈസര്‍മാരില്ലാത്തതാണ് അങ്കനവാടികളുടെ പ്രവര്‍ത്തനം മുടങ്ങുന്നതിന് കാരണമെന്നാണ് അധികൃതരുടെ വാദം.
സിവില്‍ സപ്ലൈസ് വില്‍പ്പനശാലകളില്‍ നിന്ന് യഥാസമയം ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാകാത്തതും പ്രതിസന്ധിക്ക് കാരണമാകുന്നു. അങ്കണവാടികളുടെ ചുമതല വഹിക്കാന്‍ നിയോഗിക്കപ്പട്ടിട്ടുള്ളവര്‍ ദ്വീപിലെത്തുകയോ അടിസ്ഥാന സൗകര്യങ്ങളും പ്രവര്‍ത്തനവും വിലയിരുത്തുകയോ ചെയ്യുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
















