ചാരുംമൂട്: ഭിന്നശേഷിയുള്ളവര്‍ക്കുവേണ്ടി വിതരണം ചെയ്ത സ്‌കൂട്ടറുകളുടെ രജിസ്‌ട്രേഷന്‍ നടക്കാത്തതില്‍ പ്രതിഷേധം.
ഭരണിക്കാവ് ബ്ലോക്ക് ചാരുംമൂട് ഓഫീസില്‍ നിന്നും വിതരണം ചെയ്ത വശങ്ങളില്‍ ചക്രങ്ങള്‍ ഘടിപ്പിച്ച സ്‌കൂട്ടറുകള്‍ ഓക്‌ടോബറില്‍ വിതരണം നടന്നിരുന്നു. പിന്നീട് 15 ദിവസത്തിനുള്ളില്‍ വാഹനങ്ങള്‍ നിയമപരമായി രജിസ്റ്റര്‍ ചെയ്യാത്തതിനാലാണ് പ്രതിഷേധം ഉയരുന്നത്.
രജിസ്‌ട്രേഷന്‍ നടക്കാത്തതിനാല്‍ അന്വേഷിച്ച് ചെല്ലുന്നലരോട് അധികൃതര്‍ മുട്ടാപ്പോക്കുകള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുകയാണെന്നും ആക്ഷേപം ഉണ്ട്.
കൂടാതെ രജിസ്‌ട്രേഷന്‍ കാലാവധി കഴിഞ്ഞതിനാല്‍ രണ്ടായിരം രൂപ പിഴ കെട്ടിവെയ്‌ക്കേണ്ട അവസ്ഥയിലാണ് സ്‌കൂട്ടര്‍ വാങ്ങിയവര്‍. വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന അംഗ വൈകല്യമുള്ളവരെ പല പ്രാവശ്യങ്ങളിലായി നടത്തിക്കുന്നതായും പരാതിയുണ്ട്.
ഇതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ദയ ജില്ലാ ഭിന്നശേഷി സംഘടന താമരക്കുളം യൂണിറ്റ് മുന്നറിയിപ്പ് നല്‍കി.
















