മുംബയ്: സൗദി അറേബ്യയിലെ ഭാരത അംബാസിഡറായി മുംബയ് സിറ്റി പോലീസ് കമ്മീഷണര്‍ അഹമ്മദ് ജാവേദിനെ നിയമിച്ചു. ജാവേദ് ഉടന്‍ ചുമതലയേല്‍ക്കും. 28ലക്ഷം ഭാരതീയരാണ് സൗദിയിലുള്ളത്.റിയാദില്‍ ഈ പോസ്റ്റ് ഒഴിഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി.
സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ അഹമ്മദ് ജാവേദ് അടുത്തിടെയാണ് മുംബയ് പോലീസ് കമ്മീഷറായത്. മുന്‍പ് സിറ്റി പോലീസ് കമ്മീഷറായിരുന്ന ജൂലിയോ റിബറോ റുമേനിയയിലെ ഭാരത അംബാസിഡറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
















