ആഗ്ര: ചെന്നൈ പ്രളയസമയത്ത് ദുരിതാശ്വാസ പ്രവര്‍ത്തനം തടയുന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എന്നപേരില്‍ ഒരു ചിത്രം മോര്‍ഫ് ചെയ്ത് ഇന്റര്‍നെറ്റിലിട്ട കോണ്‍ഗ്രസ് യുപി അധ്യക്ഷന്‍ നിര്‍മ്മല്‍ ഖത്രിക്ക് എതിരെ കേസ് എടുത്തു.
സംഭവം വന്‍വിവാദമായതോടെ ഇയാള്‍ പോസ്റ്റ് പിന്‍വലിച്ച് മാപ്പു പറഞ്ഞിരുന്നു. എങ്കിലും ഇയാള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇട്ട ചിത്രം വൈറലായിരുന്നു. ഇതേത്തുര്‍ടന്ന് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കി. 2010ലെ ഫോട്ടോ ഉപയോഗിച്ച് ആര്‍എസ്എസിന്റെ പ്രതിഛായതകര്‍ക്കാന്‍ ഇയാള്‍ ബോധപൂര്‍വ്വം ശ്രമിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
ഖത്രിക്ക് എതിരെ ഐപിസി 469, ഐടി ആക്ടിലെ 66ഡി എന്നീ വരുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി സിഐ അസീം ചൗധരി പറഞ്ഞു.
2010ലെ ഏതോ ഫോട്ടോ മോര്‍ഫ് ചെയ്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കുറേ ആള്‍ക്കാരെ തടയുന്നതാണെന്ന് തോന്നിക്കുന്ന തരത്തിലാക്കിയാണ് ഇയാള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.
















