പള്ളിപ്പുറം: വീടിനു സമീപം മനുഷ്യന്റെ തലയോട്ടി കണ്ടത് പോലീസിനു നാട്ടുകാര്‍ക്കും തലവേദനയായി. പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് മംഗലത്തു വീടിനു സമീപം തോടിനോട് ചേര്‍ന്നാണ് തലയോട്ടികണ്ടത്. വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി പരിശോധന നടത്തി.
പ്രാഥമിക പരിശോധനയില്‍ ഏറെ പഴക്കമുള്ളതാണിതെന്നു കണ്ടെത്തിയിട്ടുണ്ട്. തലയോട്ടിയുടെ രണ്ടു വശത്തായി ആണിയടിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ സ്‌കൂളുകളിലും ശാസ്ത്ര പ്രദര്‍ശനങ്ങളിലും പഠന പ്രദര്‍ശനത്തിനുപയോഗിക്കുന്നതായിരിക്കാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇതിനായി സ്‌കൂളുകളിലടക്കം പോലീസ് അന്വേഷണം നടത്തുന്നുണ്ട്. എങ്ങലെ തലയോട്ടി ഇവിടെ എത്തിയെന്നാണ് പോലീസ് അന്വേഷിക്കുന്നത്.
കായലുമായി ബന്ധപെട്ടു കിടക്കുന്ന മംഗലത്തു തോട്ടിനരികിലാണ് ഇതു കണ്ടത്. കായലില്‍ നിന്നും 50 മീറ്റര്‍ മാത്രം അകലത്തിലുള്ളതാണ് സ്ഥലം. ഇതിനൊപ്പം തന്നെ പ്രദേശത്തു തന്നെ പള്ളിയുടെ സിമിത്തേരി ഉള്ളതും സംശയങ്ങള്‍ക്കിടയാക്കിയിരുന്നു.
എന്നാല്‍ പരിശോധനയില്‍ തലയോട്ടിക്കുപഴക്കുമുള്ളതാണെന്നു കണ്ടെത്തിയതോടെയാണ് ഈ നിഗമനത്തില്‍നിന്നും പോലീസ് പിന്മാറിയത്. അടുത്തിടെ സെമിത്തേരിയില്‍ നടന്ന ശവസംസ്‌കാരത്തെ കുറിച്ചും പോലീസ് വിവിരങ്ങള്‍ ശേഖരിച്ചിരുന്നു. സംഭവമറിഞ്ഞ് നിരവധി ആളുകളാണ് സ്ഥലത്തെത്തിയത്.
















