വിളക്കുകളില്‍ നെയ്‌വിളക്കിന് തന്നെയാണ് മഹത്വം. പഞ്ചമുഖ നെയ്‌വിളക്കിന് മുമ്പിലിരുന്ന് അഭീഷ്ട സിദ്ധിക്കായി ജപം നടത്തിയാല്‍ ക്ഷിപ്രമായി ഫലം കിട്ടുമത്രേ. നെയ് വിളക്ക,് എണ്ണവിളക്കില്‍ നിന്നോ മറ്റ്് ഏതെങ്കിലും വിളക്കില്‍ നിന്നോ കൊളുത്തരുത്. പുതുതായി വിളക്കു വാങ്ങി ആദ്യം കത്തിക്കുമ്പോള്‍ അതില്‍ നെയ് വിളക്കുകത്തിക്കുകയാണ് വേണ്ടത്. നിത്യവും നെയ്‌വിളക്കിന്് വീട്ടില്‍ കത്തിക്കുന്നത് അത്യുത്തമമാണ്.
ശുദ്ധമായ വെളിച്ചെണ്ണ, എള്ളെണ്ണ തുടങ്ങിയവയും ഗൃഹത്തില്‍ വെയ്‌ക്കുന്ന വിളക്കിന് ഉപയോഗിയ്‌ക്കാം. കറുത്ത പുകഉയരുന്ന എണ്ണ വിളക്ക്‌തെളിക്കാന്‍ ഉപയോഗിക്കുന്നത് അശുഭ ലക്ഷണമാണ്. സ്വര്‍ണ്ണ നിറത്തോടെയും നല്ല പ്രകാശത്തോടെയും നേരേ ഉയര്‍ന്ന് പൊങ്ങുന്ന ജ്വാല ഐശ്വര്യപ്രദം തന്നെയാണ്.
ഊതികെടുത്തരുത്, തിരി വിളക്കിലേയ്‌ക്ക് വലിച്ചിറക്കുകയോ, എണ്ണ വിഴ്‌ത്തികെടുത്തുകയോചെയ്യാം. അല്ലെങ്കില്‍ കൈകൊണ്ട് വീശിക്കെടുത്താം. ഒരിക്കലും കരിന്തിരി കത്തുവാന്‍ ഇടവരുത്തരുത്.
















