ന്യൂദല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ പ്രമുഖ അഭിഭാഷകന്‍ ശാന്തിഭൂഷണും സോണിയക്കും രാഹുലിനും എതിരെ രംഗത്ത്. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ നടത്തിപ്പുകാരായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ ഒാഹരികള്‍ സോണിയയുടേയും രാഹുലിന്റെയും കമ്പനിയായ യംഗ് ഇന്ത്യയ്‌ക്ക് കൈമാറിയ നടപടി പരിപൂര്‍ണ്ണമായും നിയമവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെതിരെ തങ്ങളും ഹര്‍ജി നല്‍കും.
എന്റെ പിതാവ് 1938ല്‍ അസോസിയേറ്റഡ് ജേണലില്‍ ഓഹരി എടുത്തിട്ടുണ്ട്. ഈ ഓഹരികളുടെ അവകാശി താനാണെന്ന് തെളിയിച്ചുകിട്ടാന്‍ നടപടി തുടങ്ങി. അദ്ദേഹം പറഞ്ഞു. സുബ്രഹ്മണ്യന്‍ സ്വാമിക്കുപുറമേ ശാന്തിഭൂഷണ്‍ കൂടി രംഗത്തിറങ്ങിയതോടെ കോണ്‍ഗ്രസിന്, പ്രത്യേകിച്ച് സോണിയക്കും രാഹുലിനും കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഇടപാടില്‍ നിയമവിരുദ്ധമായി യാതൊന്നും നടന്നിട്ടില്ലെന്നാണ് കോണ്‍ഗ്രസ് പറഞ്ഞു നടക്കുന്നത്.
















