ആലപ്പുഴ: ജില്ലയില്‍ പ്രതിരോധ കുത്തിവയ്‌പ്പെടുക്കാത്ത മുഴുവന്‍ കുട്ടികള്‍ക്കും ‘മിഷന്‍ ഇന്ദ്രധനുസ്’ പദ്ധതി പ്രകാരം കുത്തിവയ്‌പ്പെടുക്കാന്‍ നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ ആര്‍.സി.എച്ച്. ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. ദേശീയ ആരോഗ്യമിഷന്‍ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ആധ്യക്ഷ്യം വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ പ്രതിരോധ കുത്തിവയ്‌പ്പ് എടുക്കാത്ത 600 കുട്ടികളില്‍ 300 പേര്‍ക്ക് കുത്തിവയ്‌പ് നല്‍കിയതായി ആര്‍സിഎച്ച് ഓഫീസര്‍ പറഞ്ഞു. ജനുവരിയില്‍ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും തീരുമാനിച്ചു. ജില്ലയിലെ ദേശീയ ആരോഗ്യ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. എന്‍ആര്‍എച്ച്എം പദ്ധതിപ്രകാരം നടപ്പുസാമ്പത്തിക വര്‍ഷം ജില്ലയില്‍ 55 ശതമാനം തുക വിനിയോഗിച്ചു. 1997 മുതല്‍ മന്തുരോഗനിവാരണ പദ്ധതിപ്രകാരം ഗുളിക വിതരണം ചെയ്യുന്നുണ്ടെങ്കിലും തെറ്റായ പ്രചാരണം മൂലം പലരും ഗുളിക കഴിക്കാന്‍ വിമുഖത കാട്ടുന്നതായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ വ്യക്തമാക്കി. ജില്ലയില്‍ 2,189 കുട്ടികളില്‍ മന്തുരോഗ പരിശോധന രണ്ടുഘട്ടങ്ങളിലായി പൂര്‍ത്തിയാക്കി.
















