തിരുവനന്തപുരം: ജനപ്രതിനിധിസഭകളെ കൈയ്യേറ്റത്തിനുള്ള വേദിയാക്കരുതെന്നും പ്രതിനിധികള്‍ ഗുണ്ടകളെ പോലെ പെരുമാറരുതെന്നും ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോ ജി. മാധവന്‍നായര്‍. ബിജിപി സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് നല്കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനപ്രതിനിധികളില്‍ പലരും ബഹളം വയ്ക്കാനാണ് സഭകളില്‍ പോകുന്നത്. വളരെ കുറച്ച് സമയം മാത്രമെ അവര്‍ക്ക് ലഭിക്കൂ. അത് ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടിയുള്ള ചര്ച്ചകളാക്കണം. രാജ്യത്തിനുവേണ്ടി നന്മ ചെയ്യുന്നവരാകണം ജന പ്രതിനിധികള്‍. ഭാരതം സമ്പന്ന രാഷ്ട്രമല്ല. ദാരിദ്യം തുടച്ചുമാറ്റണമെങ്കില്‍ സമ്പത്ത് അത്യാവശ്യ ഘടകമാണ്. അത് ഒരൊറ്റ ദിവസം കൊണ്ട് നടപ്പിലാക്കാവുന്നതല്ല. അതിനുള്ള പ്രാഥമിക നടപടികളാണ് നരേന്ദ്രമോദി ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് മനസ്സിലാക്കത്തവരാണ് മോദിയെ വിമര്‍ശിക്കുന്നത്. നല്ലപ്രവര്‍ത്തനം കാഴ്ചവച്ചാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടാനാകും.
മഴ കൂടുതലുള്ള കേരളത്തില്‍ മാലിന്യപ്രശ്നം രൂക്ഷമാണ്. ഇതിന് ശാശ്വതമായ പ്രതിവിധി കണ്ടെത്തേണ്ടതുണ്ട്. മാലിന്യങ്ങള്‍ വേര്‍തിരിച്ച് സംസ്കരിച്ചാല്‍ പ്രശ്നത്തിന് പ്രതിവിധി ഉണ്ടാകും. കേരളത്തില്‍ പ്രസംഗം മാത്രമെ ഉള്ളൂ, പ്രവര്‍ത്തനം ഇല്ലെന്നും മാധവന്‍നായര്‍ പറഞ്ഞു. മുന്‍ കൗണ്‍സിലര്‍ അഡ്വ അയ്യപ്പന്‍പിള്ള അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ്, നഗരസഭ ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ അഡ്വ ഗിരികുമാര്‍, ഗോപകുമാര്‍, ക്യാപ്റ്റന്‍ സി.ആര്.എസ്. മേനോന്, കൗണ്‍സിലര്‍മാര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: