ആലപ്പുഴ: പുന്നപ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി സംഘടിപ്പിക്കുന്ന അഖില കേരള മാനേജ്‌മെന്റ് ഫെസ്റ്റായ വിധാരന്‍ 2ഗ15 വിദ്യാര്‍ഥികളുടെ സാമൂഹിക പ്രതിബന്ധതയുടെ നേര്‍ക്കാഴ്ചയായി.
ഫെസ്റ്റിന്റെ ഭാഗമായി ബിരുദ ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. അവയവദാനത്തിനും അനാഥാലയങ്ങളിലെ അന്തേവാസികള്‍ക്ക് വസ്ത്രം വാങ്ങി നല്‍കുകന്നതിനു വേദി ഒരുക്കുകയാണ് ഐഎംറ്റി യിലെ എംബിഎ വിദ്യാര്‍ഥികളും ജീവനക്കാരും. സന്നദ്ധരായ മത്സരാര്‍ഥികളില്‍ നിന്ന് കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ശേഖരിക്കുന്ന മുന്നൂറോളം അവയവദാന സമ്മതപത്രങ്ങള്‍ ഉദ്ഘാടനച്ചടങ്ങില്‍ ഷെല്‍റ്റണ്‍ വി. റാഫേലിന് ഐ.എം.റ്റി. ഡയറക്ടര്‍ ഡോ. അംബീഷ്‌മോന്‍ സമര്‍പ്പിച്ചു.
ഇന്ന് മൂന്നിന് ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ വിഭാവനം ചെയ്തിട്ടുള്ള ‘അവര്‍ക്കായി നമ്മുക്ക് വാങ്ങാം’ എന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ ജികെഎസ്എഫിന്റെ മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് അനില്‍ സമാപന സമ്മേളനത്തില്‍ വിശദീകരിക്കും.
















