കല്‍പ്പറ്റ : ആദിവാസികളുടെ മുഴുവന്‍ കടങ്ങളും എഴുതിതള്ളണമെന്ന് എസ്ടി-എസ് സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി പ്രേമന് ആവശ്യപ്പെട്ടു. ആദിവാസികളുടെ കാര്‍ഷികകടങ്ങള്‍ എഴുതിതള്ളണമെന്നാവശ്യപ്പെട്ട് ആദിവാസി സംഘത്തിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ വയനാട് കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബജറ്റിലുള്‍പ്പെടുത്തിയ ആദിവാസികളുടെ കടങ്ങള്‍ എഴുതിതള്ളാനുള്ള നടപടി പ്രാബല്യമാക്കാതെ സംസ്ഥാന സര്‍ക്കാര്‍തന്നെ കാറ്റില്‍ പറത്തുകയാണുണ്ടായത്. വയനാട്ടില്‍ തന്നെയുള്ള വകുപ്പ് മന്ത്രിക്കും ഇതിന് കൃത്യമായ ന്യായീകരണമില്ല.
2006 മുതല്‍ 2014 വരെയുള്ള ഒരുലക്ഷം രൂപ വരെയുള്ള കടബാദ്ധ്യതകള്ക്കുമാത്രമെ ആനുകൂല്യങ്ങള്‍ നല്‍കുകയുള്ളൂ എന്നത് അധികൃതര്‍ ആദിവാസി വിരോധം വെച്ചുപുലര്‍ത്തുന്നതുകൊണ്ടാണ്. ആദിവാസികളുടെ മേലുള്ള കടബാദ്ധ്യതകള്‍ തീര്‍ക്കുന്നതിനും പണയാധാരങ്ങള്‍ തിരിച്ചുനല്കുന്നതിനുമുള്ള നടപടികള്‍ എത്രയും പെട്ടന്ന് സ്വീകരിക്കണം. എല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
ആദിവാസി സംഘം ജില്ലാപ്രസിഡണ്ട് പി.ആര്.വിജയന് അദ്ധ്യക്ഷത വഹിച്ചു. പള്ളിയറ രാമന്, പാലേരി രാമന്, ബിജെപി ജില്ലാപ്രസിഡണ്ട് കെ.സദാനന്ദന്, കെ.മാനു, രാമചന്ദ്രന്, കെ.ശ്രീനിവാസന്, ചന്തു, ബാബു പടിഞ്ഞാറത്തറ, രാജന്, മോഹനന്, ലക്ഷ്മിക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: