പൂച്ചാക്കല്‍: വഴിവിളക്കുകള്‍ തെളിയിക്കാന്‍ ആധുനിക സാങ്കേതിക സംവിധാനമായ സെന്‍സറോടുകൂടിയ ഓട്ടോമാറ്റിക് ടൈമര്‍ യൂണിറ്റ് നിലവില്‍ വന്നിട്ടും അത് പ്രവര്‍ത്തിപ്പിക്കുവാനായി കെഎസ്ഇബി സത്വരനടപടി സ്വീകരിക്കണമെന്ന് തൈക്കാട്ടുശ്ശേരി ഉളവയ്‌പ് ഒന്നാം വാര്‍ഡ് ഗ്രാമപഞ്ചായത്തംഗം വിമല്‍ രവീന്ദ്രന്‍ പറഞ്ഞു.
പലപ്പോഴും ഫ്യൂസ് കുത്തുവാന്‍ ഏല്‍പ്പിക്കുന്നവരുടെ അനാസ്ഥയും, ഫ്യൂസ് ബോധപൂര്‍വ്വം നശിപ്പിക്കുന്ന സാമൂഹ്യവിരുദ്ധരുടെ നീക്കങ്ങളുമെല്ലാം വഴിവിളക്ക് ദിവസേന പ്രവര്‍ത്തിപ്പിക്കുന്നതിനു് തടസ്സമാകാറുണ്ട്. ഓരോ ട്രാന്‍സ്‌ഫോര്‍മറിനു കീഴിലുമുള്ള ഓരോ ഇലക്ട്രിക് പോസ്റ്റിലും ഇത്തരത്തില്‍ ഘടിപ്പിച്ചിട്ടുള്ള ഓട്ടോമാറ്റിക് സെന്‍സര്‍ കണ്‍ട്രോള്‍ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കുകയാണെങ്കില്‍ ആരുടേയും സഹായം കൂടാതെ രാത്രിയില്‍ ക്യത്യസമയത്ത് മുഴുവന്‍ പോസ്റ്റുകളിലെയും വിളക്കുകള്‍ ഓട്ടോമാറ്റിക്ക് ആയി തെളിയുകയും രാവിലെ തന്നെ ഓഫ് ആകുകയും ചെയ്യും ഇതാണ് ഈ യൂണിറ്റിന്റെ സവിശേഷത. ഓട്ടോമാറ്റിക് സെന്‍സര്‍ പ്രവര്‍ത്തിപ്പിക്കുകയാണെങ്കില്‍ വൈദ്യുതി ലൈനുകള്‍ പൊട്ടിവീഴുമ്പോള്‍ പെട്ടെന്ന് തന്നെ കറണ്ട് കട്ടാകുകയും അങ്ങനെ അപകടം ഇല്ലാതാക്കുന്നതിനും അത് കൂടാതെ വഴിവിളക്ക് കത്തുന്നതിന്റെ ആയുസ്സ് കൂട്ടുന്നതിനും ഈ സംവിധാനം ഉപകരിക്കുന്നതാണ്. വാര്‍ഡുകളിലെ മുഴുവന്‍ വഴിവിളക്കു കളുടെയും ടൈമര്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ അധികൃതര്‍ അവശ്യ നടപടികള്‍ സ്വീകരിക്കണമെന്ന് വിമല്‍ രവീന്ദ്രന്‍ ആവശ്യപ്പെട്ടു.
















