കാസര്‍കോട്: കാസര്‍കോട്ട് വീണ്ടും കോമാലി സഖ്യത്തിന്റെ പിന്തുണയോടെ പൈവളിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പദവി സിപിഎം നേടി. എട്ട് അംഗങ്ങളുള്ള ബിജെപി പ്രസിഡണ്ട് പദവിയിലേക്ക് വരുന്നത് തടയാനാണ് ശത്രുത മറന്ന് കോണ്‍ഗ്രസ്സ്, മുസ്ലിം ലീഗ,് സിപിഎം കൂട്ടുകെട്ട്. പരസ്പര വിരോധം പറഞ്ഞ് വോട്ട് വാങ്ങി വിജയിച്ചവരാണ് ബിജെപി അധികാരത്തില്‍ വരാതിരിക്കാന്‍ ഒന്നിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍് മുതല്‍ ബിജെപി പറയുന്നതാണ് ജില്ലയില്‍ കോമാലി സഖ്യം രൂപം കൊണ്ടിട്ടുണ്ടെന്ന്. അത് സത്യമാണെന്ന് തെളിഞ്ഞു.
സിപിഎം കോട്ടയായ കുറ്റിക്കോലില്‍ ഇത്തവണ പഞ്ചായത്ത് പ്രസിഡണ്ട് പദവി മാത്രമാണ് സിപിഎമ്മിന് നേടാനായത്. സിപിഎം വൈസ് പ്രസിഡണ്ട് പദവിയിലേക്ക് വരാതിരിക്കാന്‍ കോണ്‍ഗ്രസ്സിന്റെ അഞ്ച് അംഗങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്തിരുന്നു. ബിജെപിക്ക് വോട്ട് ചെയ്ത് വിജയിപ്പിച്ച അഞ്ച് കോണ്‍ഗ്രസ്സ് അംഗങ്ങളെ പാര്‍ട്ടി സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. സിപിഎമ്മിന് വോട്ട് ചെയ്യണമെന്ന കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ ശാസന ലംഘിച്ചതിനാണ് അംഗങ്ങളെ സസ്‌പെന്റ് ചെയ്തിരിക്കുന്നത്.
സിപിഎം ആജീവനാന്ത ശത്രുക്കളായ കോണ്‍ഗ്രസ്സിന്റെയും, ലീഗിന്റെയും വോട്ട് വാങ്ങി പൈവളിഗെയില്‍ പ്രസിഡണ്ട് പദവി നേടിയതോടെ ഞെട്ടിയിരിക്കുന്നത് പാര്‍ട്ടിയെ വിശ്വസിച്ച് വോട്ട് നല്‍കിയ അണികളാണ്. പ്രസിഡണ്ട് പദവിയെ തുടര്‍ന്ന് കോണ്‍ഗ്രസ്സ്, സിപിഎം അണികളില്‍ വലിയൊരു വിഭാഗം രാജി ഭീഷണി ഉയര്‍ത്തി കഴിഞ്ഞു. ബിജെപിയുടെയോ കോണ്‍ഗ്രസ്സിന്റെയോ വോട്ട് വാങ്ങി പഞ്ചായത്തുകളില്‍ അധികാരസ്ഥാനങ്ങള്‍ പങ്കിട്ടെടുക്കില്ലെന്ന സിപിഎമ്മിന്റെ പ്രഖ്യാപിത നിപലാടില്‍ ഉറച്ച് നില്‍ക്കുന്നുണ്ടെങ്കില്‍ പൈവളിഗെയില്‍ വിജയിച്ച പ്രസിഡണ്ട്, വൈസ് പ്രസിഡണ്ടുമാരോട് രാജിവെക്കാന്‍ സിപിഎം ജില്ലാ നേതൃത്വം ആവശ്യപ്പെടണമെന്ന് പ്രാദേശിക നേതാക്കള്‍ ജില്ലാ കമ്മറ്റിയോട് അവശ്യപ്പെട്ടു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: