തോട്ടപ്പള്ളി: നിയന്ത്രണം തെററിയ കെഎസ്ആര്‍ടിസി ബസ് തോട്ടപ്പള്ളി കനാലിലേക്കിറങ്ങി. ഒഴിവായത് വന്‍ ദുരന്തം. ഇന്നലെ വൈകിട്ട് മൂന്നുമണിക്ക് തോട്ടപ്പള്ളി സ്പില്‍വേ പാലത്തിനു വടക്കുഭാഗത്തായിരുന്നു അപകടം.
ആലപ്പുഴയില്‍ നിന്നും കായംകുളത്തേയ്‌ക്ക് പോയ ബസാണ് പാലത്തിനു സമീപം നിയന്ത്രണംവിട്ട് കനാലിലേക്കിറങ്ങിയത്. ബസ് പാലത്തിനു സമീപമെത്തിയപ്പോള്‍ നിയന്ത്രണം തെറ്റുകയും എതിര്‍ദിശയിലേക്ക് ചെന്നു കനാലിലേക്കിറങ്ങുകയുമായിരുന്നു. കനാലിനറെ കല്‍ക്കെട്ടിലും മണലിലും മുന്‍വശം കുത്തിനിന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ഓടിക്കൂടിയ നാട്ടുകാര്‍ യാത്രക്കാരെ വെളിയിലിറക്കി. ബസിന്റെ ബ്രേക്ക് പോയതാണ് അപകടകാരണമെന്ന് പറയുന്നു. ഡ്രൈവറുടെ അവസരോചിതമായ ഇടപെടല്‍ ദുരന്തമൊഴിവാക്കുകയായിരുന്നു.
















