ആലപ്പുഴ: പ്രതിസന്ധികള്‍ തരണം ചെയ്ത് ചിത്തിരകായലില്‍ കൃഷിയിറക്കാനായത് കൂട്ടായ്‌മയുടെ വിജയമാണെന്ന് ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍. ഇരുപത്തിയൊന്നു വര്‍ഷമായി കൃഷിചെയ്യാതെ കിടന്ന റാണി, ചിത്തിര കായല്‍നിലങ്ങളില്‍ കൃഷിയിറക്കിയതിന്റെ ലാഭ വിഹിതം ഭൂവുടമകള്‍ക്ക് വിതരണം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാകളക്ടര്‍ ചെയര്‍മാനായ എക്‌സിക്യൂട്ടീവ് കമ്മറ്റിയാണ് ചിത്തിരകായലില്‍ വീണ്ടും കൃഷിയിറക്കിയത്. പാടശേഖരസമിതി മുഖേന 490 പട്ടയം ഉടമകള്‍ക്കാണ് ലാഭവിഹിതം നല്‍കിയത്. 2014-15 വര്‍ഷത്തെ ആദായ വിഹിതമാണ് കളക്ടര്‍ വിതരണം ചെയ്തത്. ആദ്യ ഘട്ടത്തില്‍ 227 ഏക്കറാണ് കൃഷി ചെയ്തത്. നിലവില്‍ അഞ്ഞൂറോളം ഏക്കറില്‍ കൃഷി ചെയ്യുന്നുണ്ട്.
















