.
പുല്‍പ്പള്ളി : പുല്‍പ്പള്ളി മുരിക്കന്മാര് ദേവസ്വത്തില്‍ ജനുവരി ഒന്നുമുതല്‍ 8 വരെ നടക്കുന്ന ചുറ്റുവിളക്ക് ആറാട്ട് മഹോത്സവത്തിന്റെ ധന സമാഹരണം ആരംഭിച്ചു. ദേവസ്വം ട്രസ്റ്റി കുപ്പത്തോട് രാജശേഖരന് നായര്‍ എം. ആര് നാരായണ മേനോന് കൂപ്പണ്‍ നല്കി ധന സമാഹരണം ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മറ്റി പ്രസിഡണ്ട് പത്മനാഭന് മാസ്റ്റര്‍, സെക്രട്ടറി വിജയന് കുടിലില്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി. എസ്. ദിലീപ്കുമാര്, വി. എന്‍. ലക്ഷ്മണന്, മധുമാസ്റ്റര്‍, ബാബു വട്ടോളി, മണി പാമ്പനാല്‍, എന്‍. വാമദേവന്, എം.കെ. ശ്രീനിവാസന് മാസ്റ്റര്‍, സി. ഡി. ബാബു, ദേവസ്വം മാനേജര്‍ വിജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പുല്‍പ്പള്ളി മുരിക്കന്മാര് ദേവസ്വത്തിലെ ഉത്സവാഘോഷ ഫണ്ട് സമാഹരണം ട്രസ്റ്റി കുപ്പത്തോട് രാജശേഖരന് നായര്‍ ഉദ്ഘാടനം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: