തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങിന് ഫ്രാറ്റ് സംഘടിപ്പിച്ച സ്വപ്നസാക്ഷാത്കാര യാത്രയുടെ സന്ദേശം വികസനത്തില്‍ വര്‍ഗീയത വേണ്ട, മാനവികത മതി എന്നായിരുന്നുവെന്ന് ഫ്രാറ്റ് പ്രസിഡന്റ് പട്ടം ശശിധരന്‍നായര്‍, ജനറല്‍ സെക്രട്ടറി എം.എസ്. വേണുഗോപാല്‍ എന്നിവര്‍ പറഞ്ഞു.
പദ്ധതി ആവശ്യത്തിന് ഭൂമി ഏറ്റെടുക്കുമ്പോള്‍ ഓരോ പ്രദേശത്തും തിങ്ങിപ്പാര്‍ക്കുന്ന വിവിധ ജാതി-മത വിഭാഗങ്ങള്‍ക്ക് വ്യത്യസ്തമായ രീതിയില്‍ പല ദോഷങ്ങളും വരാം. അത്തരം ദോഷങ്ങളെ ഒരു മതമേധാവിയോ മഠാധിപതിയോ സന്യാസിയോ ഏകനായി നിന്ന് വിലപിക്കാതെ മാനവികത മാത്രം മാനദണ്ഡമാക്കി, വിവിധ മതനേതാക്കളുടെ കൂട്ടായ്മയില്‍ വേണം നഷ്ടപരിഹാരം ആവശ്യപ്പെടാന്‍. അല്ലാത്തപക്ഷം ആവശ്യങ്ങളിലെ സത്യംപോലും തമസ്കരിച്ചുകൊണ്ട് വര്‍ഗീയ ദുര്‍വ്യാഖ്യാനം ചെയ്ത് നഷ്ടപ്പെട്ടവന്റെ നില കൂടുതല്‍ കഷ്ടത്തിലാക്കാനേ ഉപകരിക്കൂ എന്നും ഭാരവാഹികള്‍ പറഞ്ഞു.
വിഴിഞ്ഞം പദ്ധതിക്കായി നഷ്ടം സഹിച്ചവര്‍ക്ക് സംസ്ഥാനം 475 കോടിരൂപയും അദാനി 35 കോടിരൂപയും നഷ്ടപരിഹാരമായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഈ 510 കോടിരൂപയും അര്‍ഹര്‍ക്ക് ലഭ്യമാക്കാന്‍ ജാതിമത ചിന്തകള്‍ക്ക് അതീതമായ കൂട്ടായ മുറവിളിയാണ് ഉയരേണ്ടതെന്നും ഫ്രാറ്റ് ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: