Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈശ്വരനോടുള്ള ചോദ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2015, 07:11 pm IST
in Samskriti

മനുഷ്യമനസ്സിന്റെ ആഴങ്ങളിലെവിടെയോ അടിഞ്ഞുകൂടി കിടക്കുന്ന വെറുപ്പും വിദ്വേഷവും സമൂഹത്തോടു പ്രകടിപ്പിക്കുന്ന ഒരവസ്ഥയാണ് ഇന്നു നമ്മള്‍ കാണുന്നത്. സ്‌നേഹംകിട്ടേണ്ട സമയത്ത് അതു വേണ്ടത്ര കിട്ടാത്തതുകൊണ്ടാണോ ഇങ്ങനെ പലരും പെരുമാറുന്നത് എന്നു തോന്നിപ്പോകുന്നു. അച്ഛനമ്മമാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ഒക്കെ ഒരാള്‍ക്ക് വേണ്ട സമയത്ത് സ്‌നേഹം ലഭിക്കണം.

അപ്പോഴാണ്, ആ വ്യക്തിക്കു മറ്റുള്ളവരെയും സ്‌നേഹപൂര്‍വം പരിഗണിക്കാന്‍ കഴിയുന്നത്. വളരുന്ന കുഞ്ഞിന് മറ്റെന്തിനെക്കാളും കൂടുതലായി നല്‍കേണ്ടത് സ്‌നേഹവും ലാളനയും ഒപ്പം കൃത്യമായ ശിക്ഷണവുമാണ്. അച്ഛനമ്മമാര്‍ ഈ ഉത്തരവാദിത്വത്തില്‍ നിന്ന് അല്പംപോലും ഒഴിഞ്ഞുമാറാന്‍ പാടില്ല. ‘അവന്‍ കുഞ്ഞല്ലേ?’ എന്നു വിചാരിച്ചു നാം നിസ്സാരമായി തള്ളിക്കളയുന്ന പല കാര്യങ്ങളും ഭാവിയില്‍ കുട്ടിയുടെ സ്വഭാവത്തെ ബാധിച്ചെന്നു വരും. വേണ്ടസമയത്തു വേണ്ടപോലെ ഉപദേശിച്ചാല്‍ അതു തീര്‍ച്ചയായും ഫലം ചെയ്യും.

അമ്മ ഒരു കഥ ഓര്‍ക്കുന്നു: മൂന്നു രാജ്യങ്ങള്‍ പരസ്പരം എപ്പോഴും യുദ്ധം ചെയ്തുകൊണ്ടിരുന്നു. ഇവരെ ഓര്‍ത്ത് ഈശ്വരന്‍ വളരെ ഉത്കണ്ഠപ്പെട്ടു. അവസാനം ഈശ്വരന്‍ മൂന്നു രാജ്യങ്ങളിലെയും പ്രതിനിധികളെ സന്ധിസംഭാഷണത്തിന് വിളിച്ചു. അദ്ദേഹം അവരോടു പറഞ്ഞു: ‘കുഞ്ഞുങ്ങളേ, നിങ്ങള്‍ എന്തിനാണിങ്ങനെ ശത്രുത വെച്ചുപുലര്‍ത്തുന്നത്. നിങ്ങള്‍ക്കെന്താണ് വേണ്ടത്? ‘

ഒന്നാമത്തെ രാജ്യത്തിന്റെ പ്രതിനിധിയുടെ നേരെ തിരിഞ്ഞ് ഈശ്വരന്‍ ചോദിച്ചു: പറയൂ, നിങ്ങള്‍ക്കെന്താണ് വേണ്ടത്? അയാള്‍ അഹങ്കാരത്തോടെ പറഞ്ഞു: ‘ഒന്നാമതായി ഈശ്വരന്‍ ഉണ്ടെന്നു ഞങ്ങള്‍ വിശ്വസിക്കുന്നില്ല. ഞങ്ങള്‍ നിങ്ങളെ വിശ്വസിക്കണമെങ്കില്‍ ആദ്യം ഈശ്വരന്‍ ഉണ്ടെന്നതിന് തെളിവു വേണം.’ ‘എന്തു തെളിവാണ് വേണ്ടത്?’ ഈശ്വരന്‍ ചോദിച്ചു. ഇതുകേട്ട ഉടന്‍ രണ്ടാമത്തെ രാജ്യത്തിന്റെ പ്രതിനിധിയെ ചൂണ്ടിക്കാട്ടി ഒന്നാമന്‍ പറഞ്ഞു. ‘ദാ ഇവനെയും ഇവന്റെ രാജ്യത്തെയും നശിപ്പിക്കണം. അവരെ ഒന്നാകെ ഇല്ലാതാക്കിയാല്‍ ഞങ്ങള്‍ നിങ്ങളെ വിശ്വസിക്കാം. അപ്പോള്‍ മാത്രം ക്ഷേത്രങ്ങളും പള്ളികളും പണിയാം. നിങ്ങളെ ആരാധിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാം.’ ഇതുകേട്ട് ഈശ്വരന്‍ ഞെട്ടിപ്പോയി. നിശ്ശബ്ദനായിരുന്ന ഈശ്വരനെ നോക്കി ഒന്നാമന്‍ തുടര്‍ന്നു. ‘മനസ്സിലായി നിങ്ങള്‍ക്കതിനു കഴിയില്ല. നിങ്ങള്‍ നിസ്സഹായനാണ്.’

ഈശ്വരന്‍ രണ്ടാമത്തെ പ്രതിനിധിയുടെ നേരെ തിരിഞ്ഞു. അയാള്‍ പറഞ്ഞു. ‘ഭഗവാനേ, ഞങ്ങള്‍ക്കു വലിയ ആഗ്രഹങ്ങളൊന്നുമില്ല. ഒരു ചെറിയകാര്യം സാധിച്ചു തന്നാല്‍ മതി. എന്റെ ഈ സുഹൃത്തിന്റെ രാജ്യം ഭൂപടത്തില്‍ കാണരുത്. അതിനെ അവിടെനിന്നു പൂര്‍ണമായി തുടച്ചുമാറ്റണം. ഇനിയൊരു പക്ഷേ, അങ്ങേയ്‌ക്കതു ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ കുഴപ്പമില്ല. അങ്ങയുടെ അനുഗ്രഹത്തോടെ ഞങ്ങളതു ചെയ്തുകൊള്ളാം.’

അപ്രതീക്ഷിതമായ അടിയേറ്റതുപോലെ, ഇത്തവണ ഈശ്വരന്‍ യഥാര്‍ഥത്തില്‍ ഞെട്ടിത്തരിച്ചിരുന്നു പോയി. ഈശ്വരവിശ്വാസികള്‍ ഇങ്ങനെ സംസാരിക്കാന്‍ തുടങ്ങിയാല്‍ മറ്റുള്ളവരുടെ സ്ഥിതി എങ്ങനെയായിരിക്കും. കുറച്ചുസമയത്തേക്ക് ഈശ്വരനൊന്നും മിണ്ടാനേ കഴിഞ്ഞില്ല. അവസാനം, വളരെ ഭവ്യതയോടെയും വണക്കത്തോടെയും നിന്നിരുന്ന മൂന്നാമത്തെ രാജ്യത്തിന്റെ പ്രതിനിധിയുടെ നേര്‍ക്കു തിരിഞ്ഞു. അയാള്‍ ഈശ്വരനെ താണുതൊഴുതു നമസ്‌കരിച്ചു. ഈശ്വരനു സന്തോഷമായി. ഇയാളെങ്കിലും കാര്യം മനസ്സിലാക്കും. പുഞ്ചിരിച്ചുകൊണ്ടു ഭഗവാന്‍ ചോദിച്ചു: ‘കുഞ്ഞേ നിനക്കെന്താണ് വേണ്ടത്?’

മൂന്നാമന്‍ പറഞ്ഞു: ‘ഭഗവാനേ ഞങ്ങള്‍ക്കു സ്വന്തമായി ഒരാഗ്രഹവുമില്ല. അങ്ങു മറ്റു രണ്ടു രാജ്യക്കാരോടും കരുണ കാണിച്ച് അവരുടെ ആഗ്രഹങ്ങള്‍ നിറവേറ്റിക്കൊടുക്കണം എന്നൊരു അപേക്ഷയേയുള്ളൂ.’

ഇന്നത്തെ സമൂഹത്തിന്റെ മനസ്സിലും ബുദ്ധിയിലും ഉദിച്ചിരിക്കുന്നത് ഇത്തരത്തിലുള്ള വിദ്വേഷചിന്തകളും ശത്രുതയുമാണ്. ആര്‍ക്കും ആരോടും പ്രതിബദ്ധതയോ സ്‌നേഹമോ ഇല്ല. എന്തിനും ഏതിനും വിലപേശല്‍ സമൂഹത്തിന്റെ മുഖമുദ്രയായിക്കൊണ്ടിരിക്കുന്നു. കൂടാതെ പ്രകൃതിയെ മാതാവായിക്കണ്ട് അതിനെ പരിരക്ഷിക്കുന്നതിനു പകരം മനുഷ്യന്‍ പ്രകൃതിയെ അങ്ങേയറ്റം ചൂഷണം ചെയ്യുന്നതില്‍ മുഴുകിയിരിക്കുന്നു. ഇതിന്റെ പ്രത്യാഘാതമെന്നോണം ഇന്നു പ്രകൃതിക്കു പോലും താളം തെറ്റിയിരിക്കുന്നു. അതുകൊണ്ട് ഇന്നത്തെ ലോകത്തിന് സമഗ്രമായൊരു മാറ്റം വന്നേ മതിയാകൂ. അതിന് നമ്മള്‍, മനുഷ്യര്‍ ആത്മാര്‍ഥമായി ശ്രമിക്കണം. അഥവാ. മനുഷ്യന്‍ മാറാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍, പ്രകൃതി അതിന്റെതായ മാര്‍ഗങ്ങളിലൂടെ ആ ദൗത്യം നിര്‍വഹിക്കും. അതുകൊണ്ട് മറ്റുള്ളവരെയും സ്‌നേഹപൂര്‍വം പരിഗണിച്ചുകൊണ്ട് കര്‍മങ്ങളില്‍ ഏര്‍പ്പെടുക. എല്ലാവര്‍ക്കും സുഖവും സന്തോഷവും ഉണ്ടാകണേ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുക

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

India

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

India

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

India

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

കൊച്ചി- സേലം പൈപ്പ് ലൈനിലെ പാചകവാതക ചോര്‍ച്ച: 3 കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റി

‘എസ്എഫ്ഐ പാരമ്പര്യം വിളിച്ചു കൂവി വെറുതേ തല്ലിന്റെ എണ്ണം കൂട്ടണ്ട’; രഞ്ജിത്തിനെ പരിഹസിച്ച് നടൻ ഗോപൻ മങ്ങാട്ട്

സഞ്ചാരികള്‍ക്ക് സ്വാഗതം ,ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു

വോട്ടെടുപ്പു ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടി അവധി ; സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു

കോഴികളായ കോൺഗ്രസുകാർ ഇങ്ങോട്ട് കയറരുത് : രമേഷ് പിഷാരടിയെ തടഞ്ഞ് പാലക്കാട്ടെ സ്ത്രീ വോട്ടർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.