ആതുര രംഗത്ത് ഗ്രാമീണ മേഖലയില്‍ ജോലിചെയ്യാന്‍ പുതു തലമുറ വിമുഖത കാണിക്കുന്ന ഇക്കാലത്ത് വൈദ്യ വൃത്തിയെ ഈശ്വര നിയോഗമായി കണ്ട ബത്തേരി കോഴിക്കോട് ആയൂര്‍വ്വേദ ഫാര്‍മസി ഉടമയും പൊതു പ്രവര്‍ത്തകനുമായ ഡോ സത്യാനന്ദന് നായര്‍ സപ്തതി ആഘോഷ നിറവിലാണ്.
കോഴിക്കോട് കാരപ്പറമ്പില്‍ വളപ്പില്‍ രാമന് നായര്‍ മാധവിയമ്മ ദമ്പതികളുടെ അഞ്ച് മക്കളില്‍ ഇളയവനായി 1945 ജൂണ്‍ 14ന് ജനനനം. വന നിബിഡമായിരുന്ന വയനാട്ടില്‍ നാലര പതിറ്റാണ്ടു മുമ്പ് പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി ആതുര സേവന രംഗത്ത് ജീവിതം സമര്‍പ്പിച്ച വ്യക്തിയാണ് ഇദ്ദേഹം.ജന്മംകൊണ്ട് കോഴിക്കോട് സ്വദേശിയും കര്‍മ്മംകൊണ്ട് വയനാട്ടുകാരനുമായ ഡോ സത്യാനന്ദന് നായരുടെ വയനാട്ടിലെ കര്‍മ്മ മണ്ഡലമായ ബത്തേരിയില്‍ ഇദ്ദേഹം എത്തിയത് 1969 ല്‍ ആണ്.കോട്ടയ്ക്കല്‍ ആര്യവൈദ്യ കോളേജില്‍ നിന്ന് നാലര വര്‍ഷത്തെ ഡി.എ.എം പഠനം പൂര്ത്തിയ്ക്കിയതും ഇതേവര്‍ഷമാണ്.
ആതുരസേവന മേഖലയോടുളള താത്പര്യവും തൊഴിലിനോടുളള ആത്മാര്‍തയും കുടുംബത്തില്‍നിന്ന് പാരമ്പര്യമായി കിട്ടിയ ഗാന്ധിയന്‍ ദര്‍ശനങ്ങളോടുളള ആഭിമുഖ്യവും വൈദ്യവൃത്തിയിലും പൊതുരംഗത്തും വളരെപ്പെട്ടന്ന് ശ്രദ്ധേയനാകാന്‍ ഇദ്ദേഹത്തിന് സഹായകമായി
വൈദ്യ-ആതുര പ്രവര്‍ത്തനങ്ങള്‍ എല്ലാം ലാഭകരമായ കച്ചവടമായിക്കാണുന്ന ഇക്കാലത്ത് മാനവസേവയാണ് മാധവസേവയെന്ന ഭാരതീയ മൂല്ല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച പോയ തലമുറയിലെ അവശേഷിക്കുന്ന കണ്ണികളില്‍ പ്രമുഖനാണ് ശ്രീ സത്യാനന്ദന് നായര്‍.ദീര്‍ഘകാലം പൊതുരംഗത്ത് സജീവമായിരുന്ന ഇദ്ദേഹം ഇപ്പോഴും വിവിധ സംഘടനകളുടെ ഭാരവാഹിയാണ്.
ഗാന്ധി പീസ്ഫൗണ്ടേഷന്‍,മദ്യനിരോധന സമിതി,കേരളആയുര്വ്വേദ മണ്ഡലം.,കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി,വിശ്വഹിന്ദു പരിഷത്ത്,വിശ്വസംസ്ക്യത പ്രതിഷ്ഠാന്‍,ആയുര്‍വ്വേദ ഔഷധ നിര്‍മ്മാണ സംഘടന ,ചെറുകിട വ്യവസായ സംരംഭക സംഘടന എന്നിവയുടെ ജില്ലാ ഭാരവാഹിയായി പ്രവര്‍്ത്തിച്ചിട്ടുണ്ട്.ബത്തേരി ലക്ഷ്മി നരസിംഹക്ഷേത്രം പ്രസിഡണ്ട്,മഹാഗണപത്ക്ഷേത്ര സമിതി അംഗം,ബത്തേരി ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട്,എന്‍.എസ്.എസ്.കരയോഗം പ്രസിഡണ്ട്,ബത്തേരി സര്‍ക്കിള്‍ സഹകരണയൂണിയന്‍ ചെയര്മാന്,ജനകീയ പ്രതിരോധ സമിതി എന്നിവയിലും നേത്യത്വപരമായ പങ്ക് വഹിച്ചിട്ടുണ്ട്. ആയ്യുര്‍വ്വേദ മരുന്നുകളുടെ നിര്‍മ്മാണ-വിതരണ രംഗത്ത് വയനാട്ടിലെ പ്രമുഖസ്ഥാപനമാണ് ബത്തേരിയിലെ കോഴിക്കോട് ഫാര്‍മ്മസി.മുപ്പതോളം ജീവനക്കാരും ഈ രംഗത്ത് ജോലി ചെയ്യുന്നുണ്ട്.
മണിച്ചിറയിലാണ് ബുദ്ധാ നേഴ്സിങ്ങ്ഹോമും ഔഷധ നിര്‍മ്മാണയൂണിറ്റും പ്രവര്‍ത്തിക്കുന്നത്.മരുന്നു വിപണന രംഗത്തും ഫാര്‍മ്മസി പ്രവര്‍ത്തനങ്ങളിലും മേല്‍നോട്ട ചുമതല മൂന്ന് പെണ്മക്കളില് മൂത്തവള്ക്കാണ്. ഗീതാ എസ്.നായരാണ് ഡോ.സത്യാനന്ദന്റെ സഹധര്‍മ്മിണി.
സിന്ധു,രശ്മി,സീമ എന്നിവര്‍ മക്കളും ഹരീന്ദ്രന്‍,ക്യഷ്ണകുമാര്‍,ഡോ.രാജേഷ് എന്നിവര്‍ ജാമാതാക്കളുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: