കൊച്ചി: തീര സുരക്ഷയ്‌ക്ക് പ്രാധാന്യം നല്‍കി രാജ്യത്തെ ശക്തിപ്പെടുത്തുക എന്നതാണ് നാവികസേന ലക്ഷ്യമിടുന്നതെന്ന് ദക്ഷിണ നാവിക സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് ആര്‍.ബി. പണ്ഡിറ്റ്. നാവിക ദിനാചരണത്തോടനുബന്ധിച്ച് കൊച്ചിയില്‍ നടന്ന നാവികാഭ്യാസ പ്രകടനങ്ങള്‍ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാവികസേന ഏത് വെല്ലുവിളികളെയും നേരിടാന്‍ സുസജ്ജമെന്നും ആധുനികവും ശക്തിയേറിയതുമായ ആയുധങ്ങളുടെ പ്രകടനവും പ്രദര്‍ശനവും ആണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ കൊച്ചിയുടെ പേരിലുള്ള നാവികസേനാ പടക്കപ്പല്‍ അഭ്യാസ പ്രകടനത്തിന്റെ ഭാഗമായതില്‍ നഗരവാസികള്‍ക്കൊപ്പം ദക്ഷിണ നാവികസേനയ്‌ക്കും അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: