തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം പദ്ധതി ഉദ്ഘാടനം ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ നിര്‍മ്മാണ പ്രവര്‍ത്തനം അട്ടിമറിക്കും എന്ന് ഭീഷണിപ്പെടുത്തുന്ന ബിഷപ്പ് സൂസപാക്യത്തിന്റെ നിലപാട് പ്രതിക്ഷേധാര്‍ഹമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. സുരേഷ്. വിഴിഞ്ഞം പദ്ധതിയെ അട്ടിമറിക്കാന്‍ സൂസപാക്യം നടത്തിയ ശ്രമം മൂലമാണ് നീണ്ട ഇരുപത്തിനാല് വര്‍ഷമായി പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കാതിരുന്നത്. മന്‍മോഹന്‍സിംഗ് നേതൃത്വം നല്കിയ മുന്‍ കേന്ദ്ര സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതി നടപ്പാക്കുക പ്രായോഗികമല്ലെന്നും, വിജിഎഫ് അനുവദിക്കാന്‍ സാധിക്കില്ല എന്നുമുള്ള തീരുമാനം 2014 മെയ് മാസത്തില്‍ മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചിരുന്നു.
ഇത് സഭയുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായാണ്. അതിനുശേഷം നരേന്ദ്രമോദി സര്‍ക്കാരാണ് 800 കോടിയോളം രൂപയുടെ പ്രതേ്യക ആനുകൂല്യം നല്കി വിഴിഞ്ഞം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടത്.
വിഴിഞ്ഞം തുറമുഖത്തിന്റെ കല്ലിടല്‍ ചടങ്ങില്‍വച്ച് കേന്ദ്ര മന്ത്രി നിഥിന് ഗഡ്കരി കബോട്ടാഷ് നിയമത്തില്‍ ഇളവുകള്‍ വരുത്തുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. ഇതിനുശേഷവും വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തെ അട്ടിമറിക്കാന്‍ ആഹ്വാനം ചെയ്യുന്ന സൂസപാക്യം വികസനം ആഗ്രഹിക്കുന്ന ജനതയെ വെല്ലുവിളിക്കുകയാണ്. വിഴിഞ്ഞം തുറമുഖത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന അന്താരാഷ്ട്ര ലോബിയുടെ ഏജന്റായി ഡോ.സൂസപാക്യം മാറുയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വിഴിഞ്ഞം തുറമുഖത്തെ വികസിപ്പിക്കാന്‍ ഡോ.സൂസപാക്യത്തിന്റെ ഔദാര്യം ആവശ്യമില്ല. റിസോര്‍ട്ട് ലോബിയുടെ ശ്രമങ്ങളും നാടിന്റെ വികസനം അട്ടിമറിക്കാന്‍ ആഗ്രഹിക്കുന്നവരുടെ താത്പര്യപ്രകാരമാണ് ബിഷപ്പിന്റെ പ്രസ്താവന. ഇക്കൂട്ടരെ നിലയ്ക്കുനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. വിഴിഞ്ഞം പദ്ധതിയുടെ പേരില്‍ ജോലിയും വസ്തുതവകകളും നഷ്ടപ്പെട്ട പ്രദേശത്തുള്ളവര്‍ക്ക് മുന്‍ഗണന നല്‍കികൊണ്ടുള്ള പുനരധിവാസ പാക്കേജ് അടിയന്തിരമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറവണമെന്നും സുരേഷ് ആവശ്യ
പ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: